പനാജി: ഗോവയിലെ നിശാക്ലബ്ബിൽ ഉണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ അധികൃതർ കടുത്ത നടപടികളിലേക്ക് കടന്നു.
സംസ്ഥാനത്തെ അർപോറ ഗ്രാമത്തിലെ ബിർച്ച് ബൈ റോമിയോ ലെയ്നിലാണ് ഈ മാസം ആറിന് തീപിടിത്തമുണ്ടാകുകയും 25 പേർ മരിക്കുകയും ചെയ്തത്.
വടക്കൻ ഗോവയിലെ വാഗറ്റോർ ബീച്ചിൽ സ്ഥിതി ചെയ്യുന്ന കഫേ CO2 ഗോവ എന്ന നിശാക്ലബിന് അധികൃതർ ശനിയാഴ്ച പൂട്ടിട്ടു. ഫയർ ആൻഡ് എമർജൻസി സർവീസസ് ഡിപ്പാർട്ടമെന്റിന്റെ എൻഒസി ക്ലബിന് ഉണ്ടായിരുന്നില്ല.
അനുവദനീയമായ പരിധിക്ക് അപ്പുറത്തേക്കുള്ള നിർമാണപ്രവൃത്തികളും ക്ലബിൽ നടത്തിയിരുന്നു. ഇതിന് രണ്ടു ദിവസം മുൻപ് വാഗറ്റോറിലെ ഗോയ ക്ലബും ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി പൂട്ടിച്ചിരുന്നു.
Tags : Goa nightclubs Fire breaks out at nightclub