x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നരവനെയുടെ പുസ്തകം: പെൻഗ്വിൻ ഇന്ത്യക്ക് നോട്ടീസ്


Published: February 12, 2026 12:49 AM IST | Updated: February 12, 2026 12:49 AM IST

ന്യൂ​​​ഡ​​​ൽ​​​ഹി: ക​​​ര​​​സേ​​​ന മു​​​ൻ മേ​​​ധാ​​​വി ജ​​​ന​​​റ​​​ൽ എം.​​​എം. ന​​​ര​​​വ​​​നെ​​​യു​​​ടെ പു​​​സ്ത​​​ക​​​ത്തി​​​ന്‍റെ അ​​​ന​​​ധി​​​കൃ​​​ത പ​​​തി​​​പ്പു​​​ക​​​ൾ പ്ര​​​ച​​​രി​​​ച്ച​​​തി​​​ൽ പു​​​സ്ത​​​ക പ്ര​​​സാ​​​ധ​​​ക ക​​​ന്പ​​​നി​​​യാ​​​യ പെ​​​ൻ​​​ഗ്വി​​​ൻ ഇ​​​ന്ത്യ​​​ക്ക് നോ​​​ട്ടീ​​​സ​​​യ​​​ച്ച് ഡ​​​ൽ​​​ഹി പോ​​​ലീ​​​സി​​​ന്‍റെ സ്പെ​​​ഷ​​​ൽ സെ​​​ൽ.

പു​​​സ്ത​​​ക​​​ത്തി​​​ന്‍റെ പി​​​ഡി​​​എ​​​ഫ് ഫോ​​​ർ​​​മാ​​​റ്റു​​​ക​​​ൾ ഓ​​​ണ്‍ലൈ​​​നി​​​ൽ വ്യാ​​​പ​​​ക​​​മാ​​​യി പ്ര​​​ച​​​രി​​​ച്ച​​​തി​​​ൽ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്ത​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് പു​​​സ്ത​​​ക​​​ത്തി​​​ന്‍റെ പ​​​ക​​​ർ​​​പ്പ​​​വ​​​കാ​​​ശ​​​മു​​​ള്ള പെ​​​ൻ​​​ഗ്വി​​​ൻ ഇ​​​ന്ത്യ​​​ക്ക് നോ​​​ട്ടീ​​​സ് അ​​​യ​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

പു​​​സ്ത​​​ക​​​ത്തി​​​ന്‍റെ സോ​​​ഫ്റ്റ് കോ​​​പ്പി​​​ക​​​ൾ ആ​​​രാ​​​ണു പു​​​റ​​​ത്തു​​​വി​​​ട്ട​​​തെ​​​ന്ന കാ​​​ര്യ​​​ത്തി​​​ലാ​​​ണ് പെ​​​ൻ​​​ഗ്വി​​​ൻ ഇ​​​ന്ത്യ​​​യു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം തേ​​​ടി​​​യ​​​ത്.

ലോ​​​ക്സ​​​ഭ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ ഉ​​​യ​​​ർ​​​ത്തി​​​ക്കാ​​​ട്ടി​​​യ ന​​​ര​​​വ​​​നെ​​​യു​​​ടെ പു​​​സ്ത​​​കം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച​​​താ​​​ണോ എ​​​ന്ന​​​തി​​​ൽ ത​​​ർ​​​ക്കം മു​​​റു​​​കി​​​യ​​​തി​​​നി​​​ട​​​യി​​​ലാ​​​ണ് പു​​​സ്ത​​​ക​​​ത്തി​​​ന്‍റെ പ​​​ക​​​ർ​​​പ്പ​​​വ​​​കാ​​​ശ​​​മു​​​ള്ള ക​​​ന്പ​​​നി​​​ക്ക് പോ​​​ലീ​​​സ് നോ​​​ട്ടീ​​​സ് അ​​​യ​​​യ്ക്കു​​​ന്ന​​​ത്.

Tags : Penguin India Naravane's book Notice General M.M. Naravane Delhi Police Special Cell

Recent News

Up