x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ഹു​ൽ​ഗാ​ന്ധി​ക്കും കോ​ൺ​ഗ്ര​സി​നും സി​ഖു​കാ​രോ​ട് വി​ദ്വേ​ഷം: പ്ര​ധാ​ന​മ​ന്ത്രി


Published: February 5, 2026 07:48 PM IST | Updated: February 5, 2026 07:51 PM IST

ന്യൂ​ഡ​ൽ​ഹി: രാ​ഹു​ൽ ഗാ​ന്ധി​ക്കും കോ​ൺ​ഗ്ര​സി​നും സി​ഖു​കാ​രോ​ട് വി​ദ്വേ​ഷ​മാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഒ​രു സി​ഖു​കാ​ര​നാ​യ​തി​നാ​ലാ​ണ് ബി​ജെ​പി എം​പി​യാ​യ ര​വ​നീ​ത് സിം​ഗ് ബി​ട്ടു​വി​നെ രാ​ഹു​ൽ രാ​ജ്യ​ദ്രോ​ഹി​യെ​ന്ന് വി​ളി​ച്ച​തെ​ന്നും മോ​ദി ആ​രോ​പി​ച്ചു.

രാ​ജ്യ​സ​ഭ​യി​ൽ ന​ന്ദി​പ്ര​മേ​യ ച​ർ​ച്ച​യ്ക്കു​ള്ള മ​റു​പ​ടി പ്ര​സം​ഗ​ത്തി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വി​മ​ർ​ശ​നം. എ​സ്‌​ഐ​ആ​റി​നെ​തി​രേ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് സു​പ്രീം​കോ​ട​തി​യി​ൽ പോ​യ​ത് അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ സം​ര​ക്ഷി​ക്കാ​നാ​ണെ​ന്ന് മോ​ദി രാ​ജ്യ​സ​ഭ​യി​ൽ പ​റ​ഞ്ഞു.

പ്ര​ധാ​ന​മ​ന്ത്രി രാ​ജ്യ​സ​ഭ​യി​ലെ​ത്തി​യ​പ്പോ​ൾ മോ​ദി, മോ​ദി​യെ​ന്ന് വി​ളി​ച്ചാ​ണ് ഭ​ര​ണ​പ​ക്ഷാം​ഗ​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തെ വ​ര​വേ​റ്റ​ത്. ഇ​തേ​സ​മ​യം പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധ മു​ദ്രാ​വാ​ക്യ​ങ്ങ​ളും മു​ഴ​ക്കി. തു​ട​ർ​ന്ന് പ്ര​സം​ഗം ആ​രം​ഭി​ച്ച മോ​ദി പ്ര​തി​പ​ക്ഷ​ത്തെ​യും കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യെ​യും പ​രി​ഹ​സി​ച്ചു.

83 വ​യ​സു​ള്ള ഖാ​ർ​ഗെ​യ്ക്ക് പ്രാ​യം ക​ണ​ക്കി​ലെ​ടു​ത്ത് ഇ​രു​ന്ന് മു​ദ്രാ​വാ​ക്യം വി​ളി​ക്കാ​മെ​ന്ന് മോ​ദി പ​റ​ഞ്ഞു. പ്ര​തി​ഷേ​ധം തു​ട​ർ​ന്ന പ്ര​തി​പ​ക്ഷം പി​ന്നീ​ട് സ​ഭ​യി​ൽ​നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി. ഇ​തോ​ടെ പ്ര​തി​പ​ക്ഷം ത​ള​ർ​ന്ന് ക്ഷീ​ണി​ച്ച് പു​റ​ത്തു​പോ​യെ​ന്നാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം.

Tags : Narendra Modi Slams Rahul Gandhi Mamata Banerjee Rajya Sabha

Recent News

Up