x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളികളുടെ രാജ്യവ്യാപക പണിമുടക്ക് ആരംഭിച്ചു


Published: December 31, 2025 10:18 AM IST | Updated: December 31, 2025 10:25 AM IST

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളികളുടെ രാജ്യവ്യാപക പണിമുടക്ക് ആരംഭിച്ചു. ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ പ്ലാറ്റ്‌ഫോമുകളായ സൊമാറ്റോ, സ്വിഗി, സെപ്‌റ്റോ, ബ്ലിങ്കിറ്റ്, ആമസോണ്‍ ഉള്‍പ്പെടെയുളള പ്രമുഖ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലെ തൊഴിലാളികളാണ് സമരത്തില്‍ പങ്കെടുക്കുന്നത്. അതേസമയം, കേരളത്തിൽ സമരം ഭാഗികമാണ്.

തെലുങ്കാന ഗിഗ് ആന്‍ഡ് പ്ലാറ്റ്‌ഫോം വര്‍ക്കേഴ്‌സ് യൂണിയന്‍, ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് ആപ്പ് ബേസ്ഡ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് എന്നിവയുടെ നേതൃത്വത്തിലാണ് പണിമുടക്ക്. 

കുറഞ്ഞ വേതനം പരിഹരിക്കണമെന്നും തൊഴില്‍ സുരക്ഷയും ആവശ്യപ്പെട്ടാണ് ഡെലിവറി തൊഴിലാളികളുടെ പ്രതിഷേധം. 10 മിനിറ്റിനുളളില്‍ ഡെലിവറി ഗ്യാരണ്ടി ചെയ്യുന്നത് നിര്‍ത്തലാക്കണമെന്നും ആവശ്യമുണ്ട്. 

ഭക്ഷ്യവിതരണം, ക്വിക്ക് കൊമേഴ്‌സ്, ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലു ടനീളമുളള ഒരുലക്ഷത്തിലധികം ഡെലിവറി തൊഴിലാളികള്‍ പുതുവത്സരാഘോഷത്തില്‍ ആപ്പുകളില്‍നിന്നു ലോഗ് ഔട്ട് ചെയ്യുകയോ ജോലി ഗണ്യമായി കുറയ്ക്കുകയോ ചെയ്താണ് പണിമുടക്കുന്നതെന്നു യൂണിയന്‍ നേതാക്കള്‍ അറിയിച്ചു. അതേസമയം, കേരളത്തിൽ പണിമുടക്ക് ഭാഗികമെന്നാണ് റിപ്പോർട്ട്. 

Tags : Nationwide strike delivery workers Zomato Swiggy

Recent News

Up