x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​​​​ൻ​​​​സി​​​​പി ലയനം തടസപ്പെട്ടേക്കാം: ശരദ്‌ പവാർ


Published: February 1, 2026 01:53 AM IST | Updated: February 1, 2026 01:53 AM IST

മും​​​​ബൈ: അ​​​​ജി​​​​ത് പ​​​​വാ​​​​റി​​​​ന്‍റെ മ​​​​ര​​​​ണ​​​​ത്തോ​​​​ടെ എ​​​​ൻ​​​​സി​​​​പി ല​​​​യ​​​​ന നീ​​​​ക്ക​​​​ങ്ങ​​​​ൾ​​​​ക്കു ത​​​​ട​​​​സം നേരിട്ടേക്കാ​​​​മെ​​​​ന്ന ആ​​​ശ​​​ങ്ക​​​യു​​​മാ​​​യി സ്ഥാ​​​പ​​​ക​​​നേ​​​താ​​​വ് ശരദ്‌ പ​​​​വാ​​​​ർ. ക​​​​ഴി​​​​ഞ്ഞ നാ​​​​ലു​​​​മാ​​​​സ​​​​മാ​​​​യി അ​​​​ജി​​​​ത് പ​​​​വാ​​​​റി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ല​​​​യ​​​​ന​​​​നീ​​​​ക്ക​​​​ങ്ങ​​​​ൾ സ​​​​ജീ​​​​വ​​​​മാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും അ​​​ദ്ദേ​​​ഹം പ​​​​റ​​​​ഞ്ഞു.

ല​​​​യ​​​​ന​​​​ച​​​​ർ​​​​ച്ച​​​​ക​​​​ൾ ശ​​​​രി​​​​യാ​​​​യ ദി​​​​ശ​​​​യി​​​​ൽ മു​​​​ന്നേ​​​​റു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ വി​​​​മാ​​​​നാ​​​​പ​​​​ക​​​​ടം എ​​​ല്ലാം ത​​​ക​​​ർ​​​ത്തു. അ​​​ജി​​​ത് പ​​​വാ​​​ർ വി​​​ഭാ​​​ഗ​​​വു​​​മാ​​​യു​​​ള്ള സൗ​​​​ഹാ​​​​ർ​​​​ദ്ദ​​​​പ​​​​ര​​​​മാ​​​​യ ച​​​​ർ​​​​ച്ച​​​​യ്ക്കു ശ്ര​​​​മം തു​​​​ട​​​​രു​​​​മെ​​​​ന്നും ശരദ്‌ പ​​​​വാ​​​​ർ പ​​​റ​​​ഞ്ഞു.

നേരത്തേ ശരദ്‌ പ​​​​​വാ​​​​​ർ വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ലെ മു​​​​​തി​​​​​ർ​​​​​ന്ന നേ​​​​​താ​​​​​ക്ക​​​​​ൾ ബാ​​​​​രാ​​​​​മ​​​​​തി​​​​​യി​​​​​ൽ യോ​​​​​ഗം​​​​​ചേ​​​​​ർ​​​​​ന്ന് രാ​​​​​ഷ്‌​​​​​ട്രീ​​​​​യ സ്ഥി​​​​​തി​​​​​ഗ​​​​​തി​​​​​ക​​​​​ൾ ച​​​​​ർ​​​​​ച്ച ചെ​​​​​യ്തി​​​​​രു​​​​​ന്നു. ശരദ്‌ പ​​​​​വാ​​​​​റി​​​​​ന്‍റെ വ​​​​​സ​​​​​തി​​​​​യി​​​​​ൽ ചേ​​​​​ർ​​​​​ന്ന യോ​​​​​ഗ​​​​​ത്തി​​​​​ൽ മ​​​​​ക​​​​​ളും എം​​​​​പി​​​​​യു​​​​​മാ​​​​​യ സു​​​​​പ്രി​​​​​യ സു​​​​​ലെ, എം​​​​​എ​​​​​ൽ​​​​​എ രോ​​​​​ഹി​​​​​ത് പ​​​​​വാ​​​​​ർ. യോ​​​​​ഗേ​​​​​ന്ദ്ര പ​​​​​വാ​​​​​ർ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ മു​​​​​തി​​​​​ർ​​​​​ന്ന നേ​​​​​താ​​​​​ക്ക​​​​​ൾ പ​​​​​ങ്കെ​​​​​ടു​​​​​ത്തു.

സു​​​​​നേ​​​​​ത്ര പ​​​​​വാ​​​​​ർ ഉ​​​​​പ​​​​​മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യാ​​​​​കു​​​​​ന്ന​​​​​തി​​​​​നെ​​​​​ക്കു​​​​​റി​​​​​ച്ച് അ​​​​​റി​​​​​യി​​​​​ല്ലെ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു യോ​​​​​ഗ​​​​​ത്തി​​​​​ന് മു​​​​​ന്പ് ശരദ്‌ പ​​​​​വാ​​​​​ർ പ്ര​​​​​തി​​​​​ക​​​​​രി​​​​​ച്ചി​​​​​രു​​​​​ന്ന​​​​​ത്. അ​​​​​ജി​​​​​ത് പ​​​​​വാ​​​​​ർ വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ലെ നേ​​​​​തൃ​​​​​മാ​​​​​റ്റം സം​​​​​ബ​​​​​ന്ധി​​​​​ച്ച് മു​​​​​തി​​​​​ർ​​​​​ന്ന നേ​​​​​താ​​​​​ക്ക​​​​​ളാ​​​​​യ പ്ര​​​​​ഫു​​​​​ൽ പ​​​​​ട്ടേ​​​​​ലും സു​​​​​നി​​​​​ൽ താ​​​​​ത്ക​​​​​റെ​​​​​യും ശ്ര​​​​​മം ന​​​​​ട​​​​​ക്കു​​​​​ന്ന​​​​​താ​​​​​യി മാ​​​​​ധ്യ​​​​​മ​​​​​വാ​​​​​ർ​​​​​ത്ത​​​​​ക​​​​​ളി​​​​​ലൂ​​​​​ടെ​​​​​യാ​​​​​ണു മ​​​​​ന​​​​​സി​​​​​ലാ​​​​​ക്കി​​​​​യ​​​​​തെ​​​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞി​​​രു​​​ന്നു.

Tags : Sharad Pawar NCP merger thwarted Ajith Pawar death

Recent News

Up