പാറ്റ്ന: ബിഹാറിൽ ചരിത്രവിജയത്തിനു പിന്നാലെ സർക്കാർ രൂപീകരണ ചർച്ചകളിലേക്ക് കടന്ന് എൻഡിഎ.
ഇന്നലെ പാറ്റ്നയിലെ ആനി മാർഗിൽ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വസതിയിൽ കേന്ദ്രമന്ത്രി ചിരാഗ് പസ്വാൻ, ഹിന്ദുസ്ഥാനി അവാം മോർച്ച നേതാവ് സന്തോഷ് കുമാർ സുമൻ, ബിജെപി നേതാക്കളായ രാം കൃപാൽ യാദവ്, നിഖിൽ ആനന്ദ് ഉൾപ്പെടെ നേതാക്കൾ എത്തി.
തെരഞ്ഞെടുപ്പ് വിജയത്തിൽ നിതീഷ് കുമാറിനെ അഭിനന്ദിച്ച നേതാക്കൾ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും പങ്കുവച്ചു.
Tags : NDA leaders Nitish kumar Chirag paswan BJP