ചെന്നൈ: 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുച്ചേരിയിലും തമിഴ്നാട്ടിലും എൻഡിഎ സർക്കാർ രൂപീകരിക്കുമെന്ന് ബിജെപി നേതാവ് കെ .അണ്ണാമലൈ.
പുതുച്ചേരിയിൽ ഇതിനകം തന്നെ ഇരട്ട എഞ്ചിൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്നും പാർട്ടി അധികാരത്തിൽ വന്നതിനുശേഷം തമിഴ്നാട്ടിലും ഇത് ആവർത്തിക്കുമെന്നും പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
"2026-ൽ പുതുച്ചേരിയിൽ വീണ്ടും ദേശീയ ജനാധിപത്യ സഖ്യ സർക്കാർ രൂപീകരിക്കും. തമിഴ്നാട്ടിലും എൻഡിഎ സർക്കാർ രൂപീകരിക്കും. ബിഹാറിൽ എൻഡിഎ വിജയിച്ചതിന് ശേഷം മുഖ്യമന്ത്രി സ്റ്റാലിൻ നെഞ്ചിടിപ്പോടെയാണ് സംസാരിക്കുന്നത്. ഞങ്ങൾ ഒരു ടീമായി തിരഞ്ഞെടുപ്പിനെ നേരിട്ടു. അതുകൊണ്ടാണ് ഞങ്ങൾ വിജയിച്ചത്. എന്നാൽ, കോൺഗ്രസ് അങ്ങനെയല്ല, സഖ്യത്തിനുള്ളിലെ മത്സരം മൂലമാണ് അവർ തോറ്റത്'- അണ്ണാമലൈ പറഞ്ഞു.
Tags : NDA govt Tamil Nadu Puducherry BJP Annamalai