x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അയൽരാജ്യങ്ങളിൽനിന്ന് ആയുധങ്ങൾ വാങ്ങാൻ പോപ്പുലർ ഫ്രണ്ട് ശ്രമിച്ചെന്ന് എൻഐഎ


Published: December 22, 2025 03:11 AM IST | Updated: December 22, 2025 03:11 AM IST

ന്യൂ​​​​ഡ​​​​ൽ​​​​ഹി: അ​​​​യ​​​​ൽ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് ആ​​​​യു​​​​ധ​​​​ങ്ങ​​​​ൾ വാ​​​​ങ്ങി കേ​​​​ഡ​​​​ർ​​​​മാ​​​​ർ​​​​ക്കു പ​​​​രി​​​​ശീ​​​​ല​​​​നം ന​​​​ല്കാ​​​​ൻ പോ​​​​പ്പു​​​​ല​​​​ർ ഫ്ര​​​​ണ്ട് ശ്ര​​​​മി​​​​ച്ചെ​​ന്ന് എ​​​​ൻ​​​​ഐ​​​​എ സ്പെ​​​​ഷ​​​​ൽ പ​​​​ബ്ലി​​​​ക് പ്രോ​​​​സി​​​​ക്യൂ​​​​ട്ട​​​​ർ.

20 പോ​​​​പ്പു​​​​ല​​​​ർ ഫ്ര​​​​ണ്ട് നേ​​​​താ​​​​ക്ക​​​​ൾ​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള കേ​​​​സ് പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന പ്ര​​​​ത്യേ​​​​ക എ​​​​ൻ​​​​ഐ​​​​എ കോ​​​​ട​​​​തി ജ​​​​ഡ്ജി പ്ര​​​​ശാ​​​​ന്ത് ശ​​​​ർ​​​​മ​​​​യ്ക്കു മു​​​​ന്പാ​​​​കെ​​​​യാ​​​​ണ് ഇ​​​​ക്കാ​​​​ര്യം എ​​​​ൻ​​​​ഐ​​​​എ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ൻ രാ​​​​ഹു​​​​ൽ ത്യാ​​​​ഗി ഉ​​​​ന്ന​​​​യി​​​​ച്ച​​​​ത്.

""ഇ​​​​ന്ത്യ​​​​യു​​​​ടെ ഐ​​​​ക്യ​​​​ത്തി​​​​നും അ​​​​ഖ​​​​ണ്ഡ​​​​ത​​​​യ്ക്കും പോ​​​​പ്പു​​​​ല​​​​ർ ഫ്ര​​​​ണ്ട് ഭീ​​​​ഷ​​​​ണി​​​​യാ​​​​ണ്. ഇ​​​​ന്ത്യ-​​​​പാ​​​​ക് യു​​​​ദ്ധ​​​​മു​​​​ണ്ടാ​​​​യാ​​​​ൽ ദ​​​​ക്ഷി​​​​ണേ​​​​ന്ത്യ പി​​​​ടി​​​​ച്ചെ​​​​ടു​​​​ക്കാ​​​​ൻ പോ​​​​പ്പു​​​​ല​​​​ർ ഫ്ര​​​​ണ്ട് പ​​​​ദ്ധ​​​​തി​​​​യി​​​​ട്ടു. പോ​​​​പ്പു​​​​ല​​​​ർ ഫ്ര​​​​ണ്ട് ക്ലാ​​​​സു​​​​ക​​​​ളി​​​​ൽ ഇ​​​​ക്കാ​​​​ര്യം പ​​​​ഠി​​​​പ്പി​​​​ച്ചി​​​​രു​​​​ന്ന​​​​താ​​​​യി ഒ​​​​രു സം​​​​ര​​​​ക്ഷി​​​​ത സാ​​​​ക്ഷി മൊ​​​​ഴി ന​​​​ല്കി​​​​യി​​​​ട്ടു​​​​ണ്ട്.

ഇ​​​​സ്‌​​ലാ​​​​മി​​​​ക് സ്റ്റേ​​​​റ്റി​​​​ന്‍റെ ത​​​​ന്ത്ര​​​​ങ്ങ​​​​ൾ പ​​​​ഠി​​​​പ്പി​​​​ക്കാ​​​​ൻ കേ​​​​ഡ​​​​ർ​​​​മാ​​​​രെ സി​​​​റി​​​​യ​​​​യി​​​​ലേ​​​​ക്ക് അ‍യ​​​​ച്ചു. ബി​​​​ജെ​​​​പി, ആ​​​​ർ​​​​എ​​​​സ്എ​​​​സ്, വി​​​​എ​​​​ച്ച്പി നേ​​​​താ​​​​ക്ക​​​​ളെ ല​​​​ക്ഷ്യ​​​​മി​​​​ട്ട് പ്ര​​​​ത്യേ​​​​ക ഹി​​​​റ്റ് സ്ക്വാ​​​​ഡു​​​​ക​​​​ൾ രൂ​​​​പ​​​​വ​​​​ത്ക​​​​രി​​​​ച്ചു''-​​​​എ​​​​ൻ​​​​ഐ​​​​എ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ൻ പ​​​​റ​​​​ഞ്ഞു.

Tags : neighboring countries NIA Popular Front weapons

Recent News

Up