x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ര​മ്പ​ര്യം കൈ​വി​ടാ​തെ നി​ർ​മ​ല സീ​താ​രാ​മ​ൻ; ബ​ജ​റ്റ് ദി​ന​ത്തി​ൽ തി​ള​ങ്ങി പ​ർ​പ്പി​ൾ കാ​ഞ്ചീ​പു​രം സാ​രി


Published: February 1, 2026 10:30 AM IST | Updated: February 1, 2026 10:32 AM IST

ന്യൂ​ഡ​ൽ​ഹി: ഒ​ൻ​പ​താം ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​നാ​യി പാ​ർ​ല​മെ​ന്‍റി​ലെ​ത്തി​യ ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ ഇ​ക്കു​റി​യും ശ്ര​ദ്ധേ​യ​യാ​യ​ത് ത​ന്‍റെ വേ​ഷ​വി​ധാ​ന​ത്തി​ലൂ​ടെ. ഇ​ന്ത്യ​ൻ കൈ​ത്ത​റി മേ​ഖ​ല​യോ​ടു​ള്ള ത​ന്‍റെ താ​ത്പ​ര്യം ഒ​രി​ക്ക​ൽ കൂ​ടി വ്യ​ക്ത​മാ​ക്കി​ക്കൊ​ണ്ട്, മ​നോ​ഹ​ര​മാ​യ ഒ​രു പ​ർ​പ്പി​ൾ കാ​ഞ്ചീ​പു​രം സാ​രി​യി​ലാ​ണ് ധ​ന​മ​ന്ത്രി രാ​ഷ്ട്ര​പ​തി​യു​ടെ വ​സ​തി​യി​ലേ​ക്കും തു​ട‌​ർ​ന്ന് പാ​ർ​ല​മെ​ന്‍റി​ലേ​ക്കും എ​ത്തി​യ​ത്.

പ​ർ​പ്പി​ൾ നി​റ​ത്തി​ലു​ള്ള കാ​ഞ്ചീ​പു​രം സാ​രി​യി​ൽ സ്വ​ർ​ണ​നി​റ​ത്തി​ലു​ള്ള ക​ള്ളി​ക​ളും
കോ​ഫി ബ്രൗ​ൺ നി​റ​ത്തി​ലു​ള്ള ക​സ​വ് ബോ​ർ​ഡ​റു​ക​ളും സാ​രി​ക്ക് കൂ​ടു​ത​ൽ പ്രൗ​ഢി ന​ൽ​കി. സി​ൽ​ക്ക് സാ​രി​ക​ൾ​ക്കൊ​പ്പം ത​മി​ഴ്നാ​ടി​ന്‍റെ സാം​സ്കാ​രി​ക പൈ​തൃ​കം വി​ളി​ച്ചോ​തു​ന്ന ല​ളി​ത​വും എ​ന്നാ​ൽ പ്രൗ​ഡ ഗം​ഭീ​ര​വു​മാ​യ വേ​ഷ​ത്തി​ലാ​ണ് മ​ന്ത്രി എ​ത്തി​യ​ത്.

ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ നി​ർ​മ​ല സീ​താ​രാ​മ​ൻ, മു​ൻ​പ് അ​വ​ത​രി​പ്പി​ച്ച എ​ട്ട് ബ​ജ​റ്റു​ക​ളി​ലും വി​വി​ധ ഇ​ന്ത്യ​ൻ കൈ​ത്ത​റി സാ​രി​ക​ളാ​ണ് ധ​രി​ച്ചി​രു​ന്ന​ത്. ഒ​ഡീ​ഷ​യി​ലെ ക​ട്കി, മം​ഗ​ൾ​ഗി​രി, സി​ൽ​ക്ക് സം​ബ​ൽ​പു​രി എ​ന്നി​ങ്ങ​നെ ഓ​രോ ത​വ​ണ​യും ഇ​ന്ത്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ നെ​യ്ത്തു​കാ​രു​ടെ ക​ലാ​വൈ​ഭ​വം അ​വ​ർ ലോ​ക​ത്തി​ന് മു​ന്നി​ലെ​ത്തി​ച്ചു. ഡി​ജി​റ്റ​ൽ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​മ്പോ​ഴും വേ​ഷ​വി​ധാ​ന​ത്തി​ൽ ഭാ​ര​തീ​യ പാ​ര​മ്പ​ര്യം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​ത് മ​ന്ത്രി പ​തി​വാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

രാ​വി​ലെ രാ​ഷ്ട്ര​പ​തി​യെ സ​ന്ദ​ർ​ശി​ച്ച ശേ​ഷം ക​യ്യി​ൽ ചു​വ​ന്ന ഉ​റ​യി​ട്ട ടാ​ബ്‌​ല​റ്റു​മാ​യി പാ​ർ​ല​മെ​ന്‍റി​ലേ​ക്ക് എ​ത്തി​യ മ​ന്ത്രി​യു​ടെ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും ഇ​തി​നോ​ട​കം ത​രം​ഗ​മാ​യി​ക്ക​ഴി​ഞ്ഞു.

 

Tags : Nirmala Sitaraman Kanchipuram Saree Union Budget

Recent News

Up