x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നിതിൻ നബീൻ ചൊവ്വാഴ്ച ചുമതലയേൽക്കും


Published: January 15, 2026 01:34 AM IST | Updated: January 15, 2026 01:34 AM IST

ന്യൂ​​​ഡ​​​ൽ​​​ഹി: ബി​​​ജെ​​​പി​​​യു​​​ടെ ഏ​​​റ്റ​​​വും പ്രാ​​​യം കു​​​റ​​​ഞ്ഞ അ​​​ധ്യ​​​ക്ഷ​​​നാ​​​യി നി​​​തി​​​ൻ ന​​​ബീ​​​ൻ സി​​​ൻ​​​ഹ ചൊ​​​വ്വാ​​​ഴ്ച ചു​​​മ​​​ത​​​ല​​​യേ​​​ൽ​​​ക്കും. നി​​​ല​​​വി​​​ൽ ബി​​​ജെ​​​പി​​​യു​​​ടെ ആ​​​ക്‌​​​ടിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റാ​​​യ നി​​​തി​​​ൻ 19ന് ​​​നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ക്കും. പി​​​റ്റേ​​​ദി​​​വ​​​സ​​​മാ​​​ണു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. മ​​​റ്റൊ​​​രു സ്ഥാ​​​നാ​​​ർ​​​ഥി​​​യും മ​​​ത്സ​​​രി​​​ക്കാ​​​ൻ സാ​​​ധ്യ​​​ത​​​യി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ എ​​​തി​​​രി​​​ല്ലാ​​​തെ നി​​​തി​​​ൻ ബി​​​ജെ​​​പി​​​യു​​​ടെ അ​​​ടു​​​ത്ത ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​​നാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടും.

ബി​​​ജെ​​​പി​​​യു​​​ടെ ത​​​ല​​​മു​​​റ​​​മാ​​​റ്റം എ​​​ന്ന രീ​​​തി​​​യി​​​ലാ​​​ണു ബി​​​ഹാ​​​ർ മു​​​ൻ മ​​​ന്ത്രി​​​യാ​​​യ നി​​​തി​​​ൻ രാ​​​ജ്യ​​​ത്തി​​​ന്‍റെ ഭ​​​ര​​​ണ​​​ക​​​ക്ഷി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​സ്ഥാ​​​ന​​​മേ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, രാ​​​ജ്യ​​​ത്തെ ഏ​​​റ്റ​​​വും വ​​​ലി​​​യ രാ​​​ഷ്‌​​​ട്രീ​​​യ​​​പാ​​​ർ​​​ട്ടി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​സ്ഥാ​​​ന​​​മേ​​​റ്റെ​​​ടു​​​ക്കു​​​ന്ന നി​​​തി​​​ന് ചു​​​മ​​​ത​​​ല​​​യേ​​​റ്റെ​​​ടു​​​ക്കു​​​ന്ന വ​​​ർ​​​ഷം​​​ത​​​ന്നെ പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ളും നേ​​​രി​​​ട​​​ണം.

ഈ ​​​വ​​​ർ​​​ഷം ന​​​ട​​​ക്കു​​​ന്ന നി​​​യ​​​മ​​​സ​​​ഭാ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ൽ പാ​​​ർ​​​ട്ടി​​​ക്കു മി​​​ക​​​ച്ച വി​​​ജ​​​യം നേ​​​ടു​​​ക​​​യെ​​​ന്ന വ​​​ലി​​​യ അ​​​ഗ്‌‌​​​നി​​​പ​​​രീ​​​ക്ഷ​​​യാ​​​ണ് നി​​​തി​​​നു​​​മു​​​ന്നി​​​ലു​​​ള്ള​​​ത്.
തെ​​​ക്കേ ഇ​​​ന്ത്യ​​​യി​​​ലും വ​​​ട​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ ഇ​​​ന്ത്യ​​​യി​​​ലു​​​മാ​​​യി അ​​​ഞ്ചി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണ് ഈ ​​​വ​​​ർ​​​ഷം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ൾ. ഇ​​​വ​​​യി​​​ൽ ബി​​​ജെ​​​പി അ​​​ധി​​​കാ​​​ര​​​ത്തി​​​ലി​​​രി​​​ക്കു​​​ന്ന​​​ത് ആ​​​സാ​​​മി​​​ൽ മാ​​​ത്ര​​​മാ​​​ണെ​​​ന്ന​​​ത് നി​​​തി​​​ന്‍റെ വെ​​​ല്ലു​​​വി​​​ളി വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്നു.

കേ​​​ന്ദ്ര​​​ഭ​​​ര​​​ണ​​​പ്ര​​​ദേ​​​ശ​​​മാ​​​യ പു​​​തു​​​ച്ചേ​​​രി​​​യി​​​ൽ ഭ​​​ര​​​ണ​​​മു​​​ന്ന​​​ണി​​​യു​​​ടെ സ​​​ഖ്യ​​​ക​​​ക്ഷി​​​യാ​​​ണ് ബി​​​ജെ​​​പി​​​യെ​​​ങ്കി​​​ലും പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളും ത​​​മി​​​ഴ്നാ​​​ടും കേ​​​ര​​​ള​​​വും ബി​​​ജെ​​​പി​​​ക്ക് ബാ​​​ലി​​​കേ​​​റാ​​​മ​​​ല​​​യാ​​​ണ്. എ​​​ന്നാ​​​ൽ, ബി​​​ജെ​​​പി​​​ക്ക് ഒ​​​ന്നും ന​​​ഷ്‌​​​ട​​​പ്പെ​​​ടാ​​​നി​​​ല്ലാ​​​ത്ത ഈ ​​​സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​തി​​​ന്‍റെ യു​​​വ​​​ത്വ​​​ത്തി​​​ന്‍റെ ക​​​രു​​​ത്തി​​​ൽ കൈ​​​യും മെ​​​യ്യും മ​​​റ​​​ന്നു പോ​​​രാ​​​ടാ​​​മെ​​​ന്നാ​​​ണു നേ​​​തൃ​​​ത്വം ക​​​ണ​​​ക്കു​​​കൂ​​​ട്ടു​​​ന്ന​​​ത്.
തെ​​​ക്കേ ഇ​​​ന്ത്യ​​​യി​​​ൽ ബി​​​ജെ​​​പി​​​യു​​​ടെ ശ​​​ക്തി വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ക​​​യെ​​​ന്ന​​​താ​​​ണ് നി​​​തി​​​ന്‍റെ മു​​​ൻ​​​ഗ​​​ണ​​​ന​​​ക​​​ളി​​​ലൊ​​​ന്ന്.

ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ ഡി​​​എം​​​കെ സ​​​ർ​​​ക്കാ​​​രി​​​നെ വെ​​​ല്ലു​​​വി​​​ളി​​​ക്കാ​​​നാ​​​യി ഭ​​​ര​​​ണ​​​വീ​​​ഴ്ച​​​ക​​​ൾ തു​​​റ​​​ന്നു​​​കാ​​​ട്ടി​​​യു​​​ള്ള 90 ദി​​​വ​​​സ​​​ത്തെ പ്ര​​​ചാ​​​ര​​​ണ​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ നി​​​തി​​​ൻ പ്ര​​​ഖ്യാ​​​പി​​​ച്ചു​​​ക​​​ഴി​​​ഞ്ഞു.

പാ​​​ർ​​​ട്ടി ഇ​​​തു​​​വ​​​രെ​​​യും ഭ​​​ര​​​ണം നേ​​​ടി​​​യി​​​ട്ടി​​​ല്ലാ​​​ത്ത ബം​​​ഗാ​​​ളി​​​ലും കേ​​​ര​​​ള​​​ത്തി​​​ലും ക​​​ഴി​​​ഞ്ഞ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ൽ വ​​​ർ​​​ധി​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള വോ​​​ട്ട് ശ​​​ത​​​മാ​​​നം നി​​​യ​​​മ​​​സ​​​ഭാ​​​സീ​​​റ്റു​​​ക​​​ളാ​​​യി പ​​​രി​​​വ​​​ർ​​​ത്ത​​​നം ചെ​​​യ്യാ​​​മെ​​​ന്നും പു​​​തി​​​യ അ​​​ധ്യ​​​ക്ഷ​​​ൻ ക​​​ണ​​​ക്കു​​​കൂ​​​ട്ടു​​​ന്നു​​​ണ്ട്.

ന​​​ബീ​​​ന്‍റെ സ്ഥാ​​​ന​​​മേ​​​റ്റെ​​​ടു​​​ക്ക​​​ലി​​​നു പി​​​ന്നാ​​​ലെ പു​​​തി​​​യൊ​​​രു സം​​​ഘ​​​ട​​​നാ​​​ടീ​​​മി​​​നെ​​​യും ബി​​​ജെ​​​പി നേ​​​തൃ​​​ത്വം പ്ര​​​ഖ്യാ​​​പി​​​ച്ചേ​​​ക്കാം. സീ​​​നി​​​യോ​​​റി​​​റ്റി മാ​​​ത്രം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ക്കാ​​​തെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ക്ഷ​​​മ​​​ത കൂ​​​ടി പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് എ​​​ല്ലാ​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളെ​​​യും ഉ​​​ൾ​​​ക്കൊ​​​ള്ളു​​​ന്ന ഈ ​​​ടീ​​​മി​​​നെ നേ​​​തൃ​​​ത്വം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​മു​​​ന്പ് പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക.

Tags : Nitin Nabeen sinha BJP President BJP

Recent News

Up