x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ല​മു​റ​മാ​റ്റം; നി​തി​ൻ ന​ബീ​നെ ബി​ജെ​പി ദേ​ശീ​യ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റാ​യി നി​യ​മി​ച്ചു


Published: December 14, 2025 07:29 PM IST | Updated: December 14, 2025 10:49 PM IST

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി​യു​ടെ പു​തി​യ ദേ​ശീ​യ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റാ​യി ബി​ഹാ​ർ മ​ന്ത്രി നി​തി​ൻ ന​ബീ​നെ നി​യ​മി​ച്ചു. നി​ല​വി​ലെ പ്ര​സി​ഡ​ന്‍റ് ജെ.​പി.​ന​ഡ്ഡ​യു​ടെ കാ​ലാ​വ​ധി 2024ൽ ​അ​വ​സാ​നി​ച്ചി​രു​ന്നു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ​ക്കി​ലെ​ടു​ത്ത് കാ​ലാ​വ​ധി നീ​ട്ടു​ക​യാ​യി​രു​ന്നു.

പ​റ്റ്ന​യി​ലെ ബാ​ങ്കി​പ്പൂ​ർ മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള എം​എ​ൽ​എ​യും ബി​ഹാ​റി​ലെ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യു​മാ​ണ് നി​തി​ൻ ന​ബീ​ൻ. ദേ​ശീ​യ​ത​ല​ത്തി​ൽ ബി​ജെ​പി​യി​ലെ ത​ല​മു​റ മാ​റ്റ​ത്തി​നു​ള്ള സൂ​ച​ന​യാ​ണ് നി​തി​ൻ ന​ബീ​നി​ലൂ​ടെ പാ​ർ​ട്ടി മു​ന്നോ​ട്ടു വ​യ്ക്കു​ന്ന​ത്.

ബി​ജെ​പി അ​ധ്യ​ക്ഷ​നാ​യ ന​ഡ്ഡ​യ്ക്കു പ​ക​രം നി​തി​ൻ ദേ​ശീ​യ അ​ധ്യ​ക്ഷ​നാ​യേ​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്. ബം​ഗാ​ൾ, അ​സം, ത​മി​ഴ്‌​നാ​ട്, കേ​ര​ള, പു​തു​ച്ചേ​രി സം​സ്ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്തേ​ണ്ട ചു​മ​ത​ല ന​ബീ​നാ​ണെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

 

 

 

 

 

Tags : nitin nabin bjp working president j.p.nadda

Recent News

Up