x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മുഖ്യമന്ത്രിയായി പത്താം സത്യപ്രതിജ്ഞ; ചരിത്രം കുറിച്ച് നിതീഷ്


Published: December 6, 2025 03:05 AM IST | Updated: December 6, 2025 03:05 AM IST

പാ​​റ്റ്ന: മു​​ഖ്യ​​മ​​ന്ത്രി​​യാ​​യി പ​​ത്തു​​ത​​വ​​ണ സ​​ത്യ​​പ്ര​​തി​​ജ്ഞ ചെ​​യ്ത​​യാ​​ളാ​​യി ബി​​ഹാ​​ർ മു​​ഖ്യ​​മ​​ന്ത്രി നി​​തീ​​ഷ് കു​​മാ​​റി​​നെ ല​​ണ്ട​​നി​​ലെ വേ​​ൾ​​ഡ് ബു​​ക്ക് ഓ​​ഫ് റി​​ക്കാ​​ർ​​ഡ്സ് അം​​ഗീ​​ക​​രി​​ച്ചു.

ലോ​​ക റി​​ക്കാ​​ർ​​ഡ് ല​​ഭി​​ക്കു​​ക​​യെ​​ന്ന​​ത് അ​​ഭി​​മാ​​ന​​വും സ​​ന്തോ​​ഷ​​വും പ​​ക​​രു​​ന്ന​​താ​​ണെ​​ന്ന് വാ​​ർ​​ത്ത പ​​ങ്കു​​വ​​ച്ച് ജ​​ന​​താ​​ദ​​ൾ (യു) ​​ദേ​​ശീ​​യ വ​​ർ​​ക്കിം​​ഗ് പ്ര​​സി​​ഡ​​ന്‍റ് സ​​ഞ്ജ​​യ് ഝാ ​​സ​​മൂ​​ഹ​​മാ​​ധ്യ​​മ​​മാ​​യ എ​​ക്സി​​ൽ അ​​റി​​യി​​ച്ചു.

2000 ത്തി​​ലാ​​ണ് നി​​തീ​​ഷ് ആ​​ദ്യ​​മാ​​യി മു​​ഖ്യ​​മ​​ന്ത്രി​​പ​​ദ​​ത്തി​​ലെ​​ത്തു​​ന്ന​​ത്. എ​​ന്നാ​​ൽ സ​​ഭ​​യി​​ൽ ഭൂ​​രി​​പ​​ക്ഷം തെ​​ളി​​യി​​ക്കാ​​നാ​​കാ​​ത്ത​​തി​​നാ​​ൽ ഏ​​ഴു ദി​​വ​​സ​​ത്തി​​നു​​ശേ​​ഷം രാ​​ജി​​വ​​ച്ചു. 2005 മു​​ത​​ൽ നി​​തി​​ഷ് തു​​ട​​ർ​​ച്ച​​യാ​​യി മു​​ഖ്യ​​മ​​ന്ത്രി​​ക്ക​​സേ​​ര​​യി​​ൽ തു​​ട​​രു​​ക​​യാ​​ണ്.

2014 ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലെ മോ​​ശം പ്ര​​ക​​ട​​ന​​ത്തി​​ന്‍റെ പേ​​രി​​ൽ ഒ​​രു​​വ​​ർ​​ഷ​​ത്തി​​ൽ​​ത്താ​​ഴെ മാ​​ത്രം അ​​ദ്ദേ​​ഹം അ​​ധി​​കാ​​ര​​ത്തി​​ൽ നി​​ന്ന് മാ​​റി​​നി​​ൽ‌​​ക്കു​​ക​​യും ചെ​​യ്തു. ജി​​തി​​ൻ റാം ​​മാ​​ഞ്ചി​​യാ​​യി​​രു​​ന്നു ഈ ​​സ​​മ​​യ​​ത്ത് മു​​ഖ്യ​​മ​​ന്ത്രി.

Tags : creates history Nitish kumar Bihar CM World Book of Records

Recent News

Up