x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മരുന്നിനു പകരം മന്ത്രം വേണ്ട! തെ​​​​റ്റി​​​​ദ്ധ​​​​രി​​​​പ്പി​​​​ച്ചാൽ ഭ​​​​ര​​​​ണാ​​​​ധി​​​​കാ​​​​രി​​​​ക​​​​ൾ​​​​ക്ക് നടപടിയെടുക്കാം


Published: January 20, 2026 01:02 AM IST | Updated: January 20, 2026 01:02 AM IST

ന്യൂ​​​​ഡ​​​​ൽ​​​​ഹി: അ​​​​ർ​​​​ബു​​​​ദം, പ്ര​​​​മേ​​​​ഹം തു​​​​ട​​​​ങ്ങി​​​​യ രോ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്ക് മ​​​​ന്ത്ര​​​​വി​​​​ദ്യ​​​​യി​​​​ലൂ​​​​ടെ​​​​യും മാ​​​​ന്ത്രി​​​​ക വ​​​​സ്തു​​​​ക്ക​​​​ളി​​​​ലൂ​​​​ടെ​​​​യും പ്ര​​​​തി​​​​വി​​​​ധി ന​​​​ൽ​​​​കാ​​​​മെ​​​​ന്നു വാ​​​​ഗ്ദാ​​​​നം ചെ​​​​യ്തു​​​​കൊ​​​​ണ്ടു​​​​ള്ള തെ​​​​റ്റി​​​​ദ്ധ​​​​രി​​​​പ്പി​​​​ക്കു​​​​ന്ന പ​​​​ര​​​​സ്യ​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ കേ​​​​ന്ദ്ര​​​​ഭ​​​​ര​​​​ണ​​​​ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലെ ഭ​​​​ര​​​​ണാ​​​​ധി​​​​കാ​​​​രി​​​​ക​​​​ൾ​​​​ക്ക് അ​​​​ധി​​​​കാ​​​​രം ന​​​​ൽ​​​​കി കേ​​​​ന്ദ്രം.

ഇ​​​​ത്ത​​​​രം തെ​​​​റ്റാ​​​​യ പ​​​​ര​​​​സ്യ​​​​ങ്ങ​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ഏ​​​​തു രേ​​​​ഖ പി​​​​ടി​​​​ച്ചെ​​​​ടു​​​​ക്കാ​​​​നും ഏ​​​​തു സ്ഥ​​​​ല​​​​വും പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​നും അ​​​​ഞ്ച് കേ​​​​ന്ദ്ര​​​​ഭ​​​​ര​​​​ണ ​​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലെ അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​റ്റ​​​​ർ​​​​മാ​​​​ർ​​​​ക്കും ല​​​​ഫ്. ഗ​​​​വ​​​​ർ​​​​ണ​​​​ർ​​​​മാ​​​​ർ​​​​ക്കു​​​​മാ​​​​ണ് കേ​​​​ന്ദ്രം അ​​​​ധി​​​​കാ​​​​രം ന​​​​ൽ​​​​കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

മാ​​​​ന്ത്രി​​​​ക​​​​മാ​​​​യ പ്ര​​​​തി​​​​വി​​​​ധി​​​​ക​​​​ൾ ഉ​​​​റ​​​​പ്പു​​​​ന​​​​ൽ​​​​കു​​​​ന്ന, തെ​​​​റ്റി​​​​ദ്ധ​​​​രി​​​​പ്പി​​​​ക്കു​​​​ന്ന പ​​​​ര​​​​സ്യ​​​​ങ്ങ​​​​ൾ നി​​​​രോ​​​​ധി​​​​ച്ചി​​​​ട്ടു​​​​ള്ള 1954ലെ ​​​​ഡ്ര​​​​ഗ്സ് ആ​​​​ൻ​​​​ഡ് മാ​​​​ജി​​​​ക് റെ​​​​മ​​​​ഡീ​​​​സ് ആ​​​​ക്‌​​​​ടി​​​​നു കീ​​​​ഴി​​​​ലാ​​​​ണ് കേ​​​​ന്ദ്രം ല​​​​ഫ്. ഗ​​​​വ​​​​ർ​​​​ണ​​​​ർ​​​​മാ​​​​ർ​​​​ക്ക് അ​​​​ധി​​​​കാ​​​​രം ന​​​​ൽ​​​​കു​​​​ന്ന​​​​ത്.

ല​​​​ക്ഷ​​​​ദ്വീ​​​​പ്, ച​​​​ണ്ഡിഗ​​​​ഡ്, ദാ​​​​ദ്ര ആ​​​​ൻ​​​​ഡ് നാ​​​​ഗ​​​​ർ ഹ​​​​വേ​​​​ലി, ദാ​​​​മ​​​​ൻ ആ​​​​ൻ​​​​ഡ് ദി​​​​യു, പു​​​​തു​​​​ച്ചേ​​​​രി, ജ​​​​മ്മു കാ​​​​ഷ്മീ​​​​ർ എ​​​​ന്നീ കേ​​​​ന്ദ്ര​​​​ഭ​​​​ര​​​​ണ ​​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് നി​​​​യ​​​​മം ന​​​​ട​​​​പ്പി​​​​ലാ​​​​ക്കാ​​​​നു​​​​ള്ള അ​​​​ധി​​​​കാ​​​​രം അ​​​​ത​​​​ത് ല​​​​ഫ്. ഗ​​​​വ​​​​ർ​​​​ണ​​​​ർ​​​​മാ​​​​ർ​​​​ക്കു ന​​​​ൽ​​​​കി​​​​യ​​​​ത്. ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ചു​​​​ള്ള വി​​​​ജ്ഞാ​​​​പ​​​​നം ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രാ​​​​ല​​​​യം ഔ​​​​ദ്യോ​​​​ഗി​​​​ക ഗ​​​​സ​​​​റ്റി​​​​ൽ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

നേ​​​​ര​​​​ത്തേ നി​​​​യ​​​​മ​​​​ത്തി​​​​നു​​​​ കീ​​​​ഴി​​​​ൽ എ​​​​വി​​​​ടെ പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​നും രേ​​​​ഖ​​​​ക​​​​ൾ പി​​​​ടി​​​​കൂ​​​​ടാ​​​​നും കു​​​​റ്റ​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്കാ​​​​നും ഓ​​​​ഫീ​​​​സ​​​​ർ​​​​മാ​​​​രെ നി​​​​യ​​​​മി​​​​ക്കാ​​​​നു​​​​ള്ള അ​​​​ധി​​​​കാ​​​​രം അ​​​​ത​​​​ത് സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ൾ ചു​​​​മ​​​​ത​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ ഓ​​​​ഫീ​​​​സ​​​​ർ​​​​മാ​​​​ർ​​​​ക്കാ​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും പു​​​​തി​​​​യ വി​​​​ജ്ഞാ​​​​പ​​​​ന​​​​ത്തി​​​​ലൂ​​​​ടെ ഓ​​​​ഫീ​​​​സ​​​​ർ​​​​മാ​​​​രെ ചു​​​​മ​​​​ത​​​​ല​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന അ​​​​ധി​​​​കാ​​​​രം ഇ​​​​പ്പോ​​​​ൾ കേ​​​​ന്ദ്ര​​​​ഭ​​​​ര​​​​ണ ​​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലെ ല​​​​ഫ്. ഗ​​​​വ​​​​ർ​​​​ണ​​​​ർ​​​​മാ​​​​ർ​​​​ക്കോ അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​റ്റ​​​​ർ​​​​മാ​​​​ർ​​​​ക്കോ കൈ​​​​മാ​​​​റി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.

Tags : misdiagnosed mantram medicine action Lieutenant Governors Drugs and Magic Remedies Act advertisements

Recent News

Up