x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂടൽമഞ്ഞിൽ നട്ടംതിരിഞ്ഞ് ഉത്തരേന്ത്യ


Published: December 16, 2025 05:36 AM IST | Updated: December 16, 2025 05:36 AM IST

 ല​​​​​ക്നോ: ശൈ​​​​​ത്യ​​​​​കാ​​​​​ല​​​​​ത്തി​​​​​ന്‍റെ വ​​​​​ര​​​​​വ​​​​​റി​​​​​യി​​​​​ച്ച് ഉ​​​​​ത്ത​​​രേ​​​ന്ത്യ​​​യും വ​​​ട​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളും മൂ​​​ട​​​ൽ​​​മ​​​ഞ്ഞ് പൊതിഞ്ഞു. ഡ​​​ല്‍ഹി, ഉ​​​ത്ത​​​ര്‍പ്ര​​​ദേ​​​ശ്, ഹ​​​രി​​​യാ​​​ന, ആ​​​സാം, മ​​​ണി​​​പ്പു​​​ര്‍, മി​​​സോ​​​റാം, ത്രി​​​പു​​​ര, ഒ​​​ഡീഷ എ​​​ന്നി​​​വ​​​യ്ക്കു പു​​​റ​​​മേ ജ​​​മ്മു​​​ കാ​​​ഷ്മീ​​​ര്‍, ല​​​ഡാ​​​ക്ക് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലും ഏ​​​താ​​​നും​​​ദി​​​വ​​​സം മൂ​​​ട​​​ൽ​​​മ​​​ഞ്ഞ് ഉണ്ടാകുമെ​​​ന്നാ​​​ണ് കാ​​​ലാ​​​വ​​​സ്ഥ നി​​​രീ​​​ക്ഷ​​​ണ​​​കേ​​​ന്ദ്രത്തിന്‍റെ മു​​​ന്ന​​​റി​​​യി​​​പ്പ്.

ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ വാ​​​​​രാ​​​​​ണ​​​​​സി, ബെ​​​​​യ്റേ​​​​​ലി, അ​​​​​യോ​​​​​ധ്യ, മീ​​​​​റ​​​​​റ്റ്, ഗൊ​​​​​ര​​​​​ഖ്പു​​​​​ർ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ ഇ​​​​​രു​​​​​പ​​​​​തോ​​​​​ളം ന​​​​​ഗ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ ഇ​​​​​ന്ന​​​​​ലെ രാ​​​​​വി​​​​​ലെ ക​​​​​ന​​​​​ത്ത മ​​​​​ഞ്ഞു​​​​​വീ​​​​​ഴ്ച അ​​​​​നു​​​​​ഭ​​​​​വ​​​​​പ്പെ​​​​​ട്ടു. ഇ​​​തോ​​​ടെ റോ​​​ഡ് ഗ​​​താ​​​ഗ​​​തം ഏ​​​റെ വെ​​​ല്ലു​​​വി​​​ളി നി​​​റ​​​ഞ്ഞ​​​താ​​​യി. തി​​​​​ങ്ക​​​​​ളാ​​​​​ഴ്ച മാ​​​​​ത്രം നാ​​​​​ല് വ​​​​​ലി​​​​​യ അ​​​​​പ​​​​​ക​​​​​ട​​​​​ങ്ങ​​​​​ളാ​​​​​ണ് സം​​​സ്ഥാ​​​ന​​​ത്തെ നി​​​ര​​​ത്തു​​​ക​​​ലി​​​ൽ ഉ​​​​​ണ്ടാ​​​​​യ​​​​​ത്. 31 വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ൾ അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ൽ​​​​​പ്പെ​​​​​ട്ടു. പ​​​​​തി​​​​​നൊ​​​​​ന്നു​​​​​പേ​​​​​ർ​​​​​ക്കു പ​​​​​രി​​​​​ക്കേ​​​​​റ്റു.

ആ​​​​​ഗ്ര​​​​​യി​​​​​ൽ മ​​​​​ഞ്ഞി​​​​​ൽ​​​പു​​​ത​​​ച്ച നി​​​ല​​​യി​​​ലാ​​​ണു താ​​​​​ജ്മ​​​​​ഹ​​​​​ൽ. പ​​​​​ത്തു​​​​​മീ​​​​​റ്റ​​​​​റി​​​​​ന​​​​​പ്പു​​​​​റം കാ​​​​​ഴ്ച ല​​​​​ഭ്യ​​​​​മ​​​​​ല്ലാ​​​​​ത്ത കാ​​​​​ലാ​​​​​വ​​​​​സ്ഥ തു​​​​​ട​​​​​രു​​​​​ന്ന​​​​​തി​​​​​നാ​​​​​ൽ വി​​​​​നോ​​​​​ദ​​​​​സ​​​​​ഞ്ചാ​​​​​രി​​​​​ക​​​​​ൾ എത്തുന്നതു കുറഞ്ഞിട്ടുണ്ട്.

Tags : fog North India Weather

Recent News

Up