x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അൽ ഫലാ യൂണിവേഴ്സിറ്റിക്ക് നോട്ടീസ്


Published: November 14, 2025 03:04 AM IST | Updated: November 14, 2025 03:04 AM IST

ന്യൂ​​​ഡ​​​ൽ​​​ഹി: ഭീ​​​ക​​​ര​​​ബ​​​ന്ധ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ വി​​​വാ​​​ദ​​​ത്തി​​​ലാ​​​യ ഫ​​​രീ​​​ദാ​​​ബാ​​​ദി​​​ലെ അ​​​ൽ ഫ​​​ലാ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യ്ക്കു കാ​​​ര​​​ണം​​​കാ​​​ണി​​​ക്ക​​​ൽ നോ​​​ട്ടീ​​​സ് ന​​​ൽ​​​കി നാ​​​ഷ​​​ണ​​​ൽ അ​​​സ​​​സ്മെ​​​ന്‍റ് ആ​​​ൻ​​​ഡ് അ​​​ക്ര​​​ഡി​​​റ്റേ​​​ഷ​​​ൻ കൗ​​​ണ്‍സി​​​ൽ (എ​​​ൻ​​​എ​​​എ​​​സി).

സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ വെ​​​ബ്സൈ​​​റ്റി​​​ൽ അ​​​ക്ര​​​ഡി​​​റ്റേ​​​ഷ​​​നു​​​ണ്ടെ​​​ന്ന് തെ​​​റ്റാ​​​യി അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ട​​​തി​​​നാ​​​ലാ​​​ണ് എ​​​ൻ​​​എ​​​എ​​​സി നോ​​​ട്ടീ​​​സ് ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. അ​​​ക്ര​​​ഡി​​​റ്റേ​​​ഷ​​​ൻ അ​​​വ​​​കാ​​​ശം എ​​​ൻ​​​എ​​​എ​​​സി മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ​​​ക്കു വി​​​രു​​​ദ്ധ​​​വും തെ​​​റ്റി​​​ദ്ധ​​​രി​​​പ്പി​​​ക്കു​​​ന്ന​​​തു​​​മാ​​​ണെ​​​ന്ന് കൗ​​​ണ്‍സി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.

അ​​​ൽ ഫ​​​ലാ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യ്ക്കു കീ​​​ഴി​​​ലു​​​ള്ള അ​​​ൽ ഫ​​​ലാ സ്കൂ​​​ൾ ഓ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗി​​​നും അ​​​ൽ ഫ​​​ലാ സ്കൂ​​​ൾ ഓ​​​ഫ് എ​​​ഡ്യു​​​ക്കേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് ട്രെ​​​യി​​​നിം​​​ഗി​​​നും എ​​​ൻ​​​എ​​​എ​​​സി​​​യു​​​ടെ"എ' ​​​ഗ്രേ​​​ഡു​​​ണ്ടെ​​​ന്ന് തെ​​​റ്റാ​​​യി അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ട​​​തി​​​നാ​​​ണ് ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ൾ വി​​​ല​​​യി​​​രു​​​ത്തി റേ​​​റ്റിം​​​ഗ് ന​​​ൽ​​​കു​​​ന്ന എ​​​ൻ​​​എ​​​എ​​​സി നോ​​​ട്ടീ​​​സ് ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ന് 2013ൽ "​​​എ’ഗ്രേ​​​ഡ് ല​​​ഭി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ലും ഇ​​​ത് 2018ൽ ​​​കാ​​​ല​​​ഹ​​​ര​​​ണ​​​പ്പെ​​​ട്ടെ​​​ന്നും സ്കൂ​​​ൾ ഓ​​​ഫ് ഓ​​​ഫ് എ​​​ഡ്യു​​​ക്കേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് ട്രെ​​​യി​​​നിം​​​ഗി​​​ന് 2011ൽ ​​​ല​​​ഭി​​​ച്ച "എ’ഗ്രേ​​​ഡ് 2016ൽ ​​​കാ​​​ല​​​ഹ​​​ര​​​ണ​​​പ്പെ​​​ട്ടെ​​​ന്നും നോ​​​ട്ടീ​​​സി​​​ൽ പ​​​റ​​​യു​​​ന്നു.

ഇ​​​രു കോ​​​ള​​​ജു​​​ക​​​ളു​​​ടെ​​​യും അ​​​ക്ര​​​ഡി​​​റ്റേ​​​ഷ​​​ൻ കാ​​​ല​​​ഹ​​​ര​​​ണ​​​പ്പെ​​​ട്ടി​​​ട്ടും എ ​​​ഗ്രേ​​​ഡു​​​ക​​​ൾ ഉ​​​ണ്ടെ​​​ന്ന് അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ട​​​തി​​​നു സ്ഥാ​​​പ​​​ന​​​ത്തി​​​നെ​​​തി​​​രേ എ​​​ന്തു​​​കൊ​​​ണ്ട് ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ത്തില്ലെന്നു വി​​​ശ​​​ദീ​​​ക​​​രി​​​ക്കാ​​​ൻ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല മാ​​​നേ​​​ജ​​​മെ​​​ന്‍റി​​​നോ​​​ട് നോ​​​ട്ടീ​​​സി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്നു​​​ണ്ട്. നോ​​​ട്ടീ​​​സി​​​ൽ ഏ​​​ഴു ദി​​​വ​​​സ​​​ത്തി​​​ന​​​കം മ​​​റു​​​പ​​​ടി ന​​​ൽ​​​ക​​​ണ​​​മെ​​​ന്നാ​​​ണ് എ​​​ൻ​​​എ​​​എ​​​സി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്. അ​​​ൽ ഫ​​​ലാ​​​യെ ചു​​​റ്റി​​​പ്പ​​​റ്റി​​​യു​​​ള്ള വി​​​വാ​​​ദ​​​ങ്ങ​​​ൾ ശ​​​ക്തി പ്രാ​​​പി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ വെ​​​ബ്സൈ​​​റ്റ് നി​​​ല​​​യ്ക്കു​​​ക​​​യും ചെ​​​യ്തു.

അ​​​തി​​​നി​​​ടെ, സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ ഫ​​​ണ്ടിം​​​ഗും ഡോ​​​ക്‌​​​ട​​​ർ​​​മാ​​​രു​​​ടെ സാ​​​ന്പ​​​ത്തി​​​ക ഇ​​​ട​​​പാ​​​ടു​​​ക​​​ളും എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്‌​​​ട​​​റേ​​​റ്റ് (ഇ​​​ഡി) അ​​​ന്വേ​​​ഷി​​​ക്കു​​​മെ​​​ന്ന് റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളു​​​ണ്ട്. ഇ​​​ഡി ഡ​​​യ​​​റ​​​ക്‌​​​ട​​​റും ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ​​​യും ത​​​മ്മി​​​ലു​​​ള്ള കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്കു​​​ശേ​​​ഷ​​​മാ​​​ണ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ സാ​​​ന്പ​​​ത്തി​​​ക സ്രോ​​​ത​​​സു​​​ക​​​ളെ​​​പ്പ​​​റ്റി​​​യു​​​ള്ള വി​​​ശ​​​ദ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള തീ​​​രു​​​മാ​​​ന​​​മു​​​ണ്ടാ​​​യ​​​തെ​​​ന്ന് ദേ​​​ശീ​​​യ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

Tags : Al Falah University Red Fort blast Delhi blast Chenkota blast

Recent News

Up