ന്യൂഡൽഹി: അതിർത്തിയിൽ പ്രകോപനം സൃഷ്ടിച്ച് വീണ്ടും പാക് ഡ്രോണുകൾ. രജൗരി സെക്ടറിൽ നിയന്ത്രണ രേഖയ്ക്ക് സമീപം ചൊവ്വാഴ്ച വൈകുന്നേരമാണ് രണ്ട് പാക് ഡ്രോണുകൾ സൈന്യം കണ്ടെത്തിയത്.
ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് സൈന്യം വെടിയുതിർത്തു. പ്രദേശത്ത് സൈന്യം നിരീക്ഷണം ശക്തമാക്കി. ഇതിനിടെ രജൗരി ജില്ലയിലെ താണ്ടി കാസി പ്രദേശത്തും ഡ്രോൺ കണ്ടെത്തി.
സൈനിക മേധാവി ഉപേന്ദ്ര ദ്വിവേദി പാക്കിസ്ഥാന് മുന്നറിയിപ്പ് നൽകി മണിക്കൂറുകൾക്കുള്ളിലാണ് പുതിയ സംഭവം. കത്വ ജില്ലയിലെ ബില്ലവാർ വനമേഖലയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടി.
Tags : pak drone line of control rajouri kashmir