ജയ്പുർ: പാക് രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്ഐയ്ക്കു രഹസ്യവിവരങ്ങൾ കൈമാറിയെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അറസ്റ്റിലായ യുവാവിനെ ജയ്പുർ കോടതി നാലുദിവസത്തേക്കു പോലീസ് കസ്റ്റഡിയിൽ വിട്ടു.
രാജസ്ഥാൻ പോലീസിന്റെ രഹസ്യാന്വേഷണവിഭാഗം ബുധനാഴ്ച അറസ്റ്റ്ചെയ്ത 28 കാരനെയാണ് കസ്റ്റഡിയിൽവിട്ടത്. സമൂഹമാധ്യമങ്ങളിലൂടെ പാക് സംഘങ്ങളുമായി ഇയാൾ നിരന്തരം ബന്ധപ്പെടാറുണ്ടെന്ന് അന്വേഷണസംഘം പറഞ്ഞു.
Tags : Pakistani national arrested Jaipur remanded