x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പതിനേഴുവർഷം തടവിൽ കഴിഞ്ഞ പാക് ചാരനെ നാടുകടത്തി


Published: February 18, 2026 03:31 AM IST | Updated: February 18, 2026 03:31 AM IST

സ​​​​ഹാ​​​​ര​​​​ൺ​​​​പു​​​​ർ: ചാ​​​​ര​​​​വൃ​​​​ത്തി​​​​ക്കേ​​​​സി​​​​ൽ യു​​​​പി​​​​യി​​​​ലെ ഗൗ​​​​തം​​​​ബു​​​​ദ്ധ​​​​ന​​​​ഗ​​​​ർ ജ​​​​യി​​​​ലി​​​​ൽ പ​​​​തി​​​​നേ​​​​ഴു​​​​വ​​​​ർ​​​​ഷ​​​​മാ​​​​യി ത​​​​ട​​​​വി​​​​ൽ​​​​ക്ക​​​​ഴി​​​​ഞ്ഞ പാ​​​​ക് പൗ​​​​ര​​​​നെ ജ​​​​ന്മ​​​​നാ​​​​ട്ടി​​​​ലേ​​​​ക്കു നാ​​​​ടു​​​​ക​​​​ട​​​​ത്തി.

ദേ​​​​വ​​​​രാ​​​​ജ് സെ​​​​ഹ്ഗാ​​​​ൻ എ​​​​ന്ന ​​​പേ​​​രി​​​ൽ ആ​​​ൾ​​​മാ​​​റാ​​​ട്ടം ന​​​ട​​​ത്തി​​​യ ഇ​​​​ഖ്ബാ​​​​ൽ ഭ​​​​ട്ടി​​​​യെ തി​​​​ങ്ക​​​​ളാ​​​​ഴ്ച രാ​​​​ത്രി ക​​​​ന​​​​ത്ത സു​​​​ര​​​​ക്ഷ​​​​യി​​​​ൽ വാ​​​​ഗ അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ൽ പാ​​​​ക് അ​​​​ധി​​​​കൃ​​​​ത​​​​ർ​​​​ക്കു കൈ​​​​മാ​​​​റു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് യു​​​​പി എ​​​​ഡി​​​​ജി​​​​പി മ​​​​നോ​​​​ജ് യാ​​​​ദ​​​​വ് അ​​​​റി​​​​യി​​​​ച്ചു.

ശി​​​​ക്ഷാ​​​​ കാ​​​​ലാവ​​​​ധി പ​​​​തി​​​​നൊ​​​​ന്നു​​​​മാ​​​​സം മു​​​​ന്പ് പൂ​​​​ർ​​​​ത്തി​​​​യാ​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഭ​​​​ട്ടി​​​​യെ ക​​​​ഴി​​​​ഞ്ഞ മാ​​​​ർ​​​​ച്ച് 22നു ​​​​മോ​​​​ചി​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു. തു​​​​ട​​​​ർ​​​​ന്ന് ഷ​​​​ഹാ​​​​ര​​​​ൻ​​​​പു​​​​രി​​​​ലെ ത​​​​ട​​​​ങ്ക​​​​ൽ കേ​​​​ന്ദ്ര​​​​ത്തി​​​​ൽ ക​​​​ന​​​​ത്ത സു​​​​ര​​​​ക്ഷ​​​​യി​​​​ൽ പാ​​​​ർ​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ഹ​​​​കി​​​​കാ​​​​ത് ന​​​​ഗ​​​​റി​​​​ലെ വാ​​​​ട​​​​ക​​​​വീ​​​​ട്ടി​​​​ൽ ദേ​​​​വ​​​​രാ​​​​ജ് എ​​​​ന്ന പേ​​​​രി​​​​ൽ ക​​​​ഴി​​​​ഞ്ഞി​​​​രു​​​​ന്ന ഇ​​​യാ​​​ൾ പ്ര​​​​ദേ​​​​ശ​​​​ത്തെ ആ​​​​ളു​​​​ക​​​​ളു​​​​മാ​​​​യി ബ​​​​ന്ധം​​​​സ്ഥാ​​​​പി​​​​ച്ചാ​​​​ണ് ചാ​​​​ര​​​​വൃ​​​​ത്തി​​​​ക്കു ക​​​​ള​​​​മൊ​​​​രു​​​​ക്കി​​​​യ​​​​ത്. വോ​​​​ട്ട​​​​ർ ഐ​​​​ഡി​​​​യും പാ​​​​ൻ​​​​കാ​​​​ർ​​​​ഡും റേ​​​​ഷ​​​​ൻ​​​​കാ​​​​ർ​​​​ഡും മാ​​​​ത്ര​​​​മ​​​​ല്ല സ്റ്റേ​​​​റ്റ്ബാ​​​​ങ്ക് ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യി​​​​ൽ അ​​​​ക്കൗ​​​​ണ്ട് വ​​​​രെ ഇ​​​​ദ്ദേ​​​​ഹം തു​​​​ട​​​​ങ്ങി. എ​​​​ങ്കി​​​​ലും സം​​​​ശ​​​​യ​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ൽ ബാ​​​​ങ്ക് ഓ​​​​ഫീ​​​​സ​​​​ർ ഇ​​​​യാ​​​​ൾ​​​​ക്കെ​​​​തി​​​​രേ പോ​​​​ലീ​​​​സി​​​​ൽ പ​​​​രാ​​​​തി ന​​​​ൽ​​​​കി.

ഇ​​​​തി​​​​നി​​​​ടെ 2008ൽ ​​​​പ​​​​ട്യാ​​​​ല​​​​യി​​​​ൽ ത​​​​ന്ത്ര​​​​പ്ര​​​​ധാ​​​​ന സൈ​​​​നി​​​​ക​​​​രേ​​​​ഖ​​​​ക​​​​ളും മാ​​​​പ്പു​​​​മാ​​​​യി ഭ​​​​ട്ടി​​​​യെ പ​​​​ഞ്ചാ​​​​ബ് പോ​​​​ലീ​​​​സ് പി​​​​ടി​​​​കൂ​​​​ടി. ഇ​​​​യാ​​​​ളെ സ​​​​ഹാ​​​​ര​​​​ൺ​​​​പു​​​​രി​​​​ൽ എ​​​​ത്തി​​​​ച്ച​​​​ശേ​​​​ഷം ന​​​​ട​​​​ത്തി​​​​യ വി​​​​ശ​​​​ദ​​​​മാ​​​​യ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ലാ​​​​ണ് ചാ​​​​ര​​​​വൃ​​​​ത്തി സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​ത്. തു​​​​ട​​​​ർ​​​​ന്നാ​​​​ണ് കോ​​​​ട​​​​തി 17 വ​​​​ർ​​​​ഷം ത​​​​ട​​​​വു​​​​ശി​​​​ക്ഷ വി​​​​ധി​​​​ച്ച​​​​ത്. ജ​​​​യി​​​​ൽ​​​​മോ​​​​ചി​​​​ത​​​​നാ​​​​യ​​​​തോ​​​​ടെ പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലേ​​​​ക്ക് തി​​​​രി​​​​ച്ചു​​​​പോ​​​​ക​​​​ണ​​​​മെ​​​​ന്ന ആ​​​​ഗ്ര​​​​ഹം ഭ​​​ട്ടി പ്ര​​​​ക​​​​ടി​​​​പ്പി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

Tags : prison Pakistani spy deported UP ADGP Manoj Yadav Iqbal Bhatti

Recent News

Up