ചെന്നൈ: ഇറോഡിൽ 16ന് ടിവികെ നടത്താനിരുന്ന പൊതുയോഗത്തിന് അനുമതി നിഷേധിച്ച് പോലീസ്. നടൻ വിജയ് അധ്യക്ഷനായ പാർട്ടിയിൽ അടുത്തിടെ ചേർന്ന മുൻ മന്ത്രി കെ.എ. സെങ്കോട്ടയ്യന്റെ മണ്ഡലമാണ് ഇറോഡ്.
വിജയ് പങ്കെടുക്കുന്ന പരിപാടി തന്റെ ശക്തിപ്രകടനമായി മാറ്റാനുള്ള ഒരുക്കത്തിലായിരുന്നു അണ്ണാ ഡിഎംകെയിൽനിന്നു ടിവികെയിലെത്തിയ സെങ്കോട്ടയ്യൻ.
ഇറോഡ്-പെരുന്തുറൈ റോഡിലെ പാവലത്താംപാളയത്ത് നടത്താനിരുന്ന പരിപാടിയിൽ ഏഴായിരത്തോളം പേർ എത്തുമെന്നാണു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, നിശ്ചിത സ്ഥലത്ത് ഇത്രയും പേരെ ഉൾക്കൊള്ളാൻ കഴിയില്ലെന്നു ചൂണ്ടിക്കാട്ടിയാണു പരിപാടിക്കു പോലീസ് അനുമതി നിഷേധിച്ചത്.
Tags : TVK rally