ന്യൂഡൽഹി: സ്വന്തം മണ്ഡലത്തിനു പുറത്ത് പോയി പഠിക്കുന്ന വിദ്യാർഥികൾക്ക് പോസ്റ്റൽ വോട്ട് സൗകര്യം ലഭ്യമാക്കണമെന്ന ഹർജിയിൽ കേന്ദ്രസർക്കാരിൽ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും യുജിസിയിൽനിന്നും സുപ്രീംകോടതി പ്രതികരണം തേടി.
നിലവിലെ തെരഞ്ഞെടുപ്പ് ചട്ടക്കൂടിൽ വിദ്യാർഥി വോട്ടർമാർക്ക് പോസ്റ്റൽ വോട്ടിനുള്ള സൗകര്യം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി.
വോട്ടവകാശത്തിനുള്ള പ്രായം 21ൽ നിന്ന് 18 ആയി കുറച്ചപ്പോൾ വിദ്യാർഥി വോട്ടർമാർക്ക് വോട്ട് ചെയ്യുന്നതിനാവശ്യമായ സൗകര്യങ്ങൾകൂടി വിപുലീകരിക്കണമായിരുന്നുവെന്ന് ഹർജിക്കാർ വാദിച്ചു.
Tags : Supreme Court Postal voting students response