ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധസേനയുടെ കരുത്തായ റഫേല്‍ യുദ്ധവിമാനത്തില്‍ യാത്രയ്ക്കൊരുങ്ങി രാഷ്ട്രപതി ദ്രൗപദി മുർമു. ഹരിയാനയിലെ അംബാലയില്‍ നിന്നാണ് രാഷ്ട്രപതി യാത്രയ്ക്ക് തയാറെടുക്കുന്നത്. ഇത് സംബന്ധിച്ച് രാഷ്ട്രപതി ഭവൻ പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്.
വ്യോമസേനയുടെ ആധുനിക റാഫേല്‍ യുദ്ധവിമാനത്തില്‍ പറക്കുന്ന ആദ്യ രാഷ്ട്രപതിയായിരിക്കും ദ്രൗപദി മുർമു. രണ്ടാം തവണയാണ് രാഷ്ട്രപതി യുദ്ധവിമാനത്തില്‍ യാത്ര ചെയ്യുന്നത്.
നേരത്തെ സുഖോയിലും മുർമു യാത്ര ചെയ്തിരുന്നു. 2023 ഏപ്രിലില്‍ ആസാമിലെ തേസ്പൂർ വ്യോമസേനാ സ്റ്റേഷനില്‍ നിന്നാണ് രാഷ്ട്രപതി യുദ്ധവിമാനത്തില്‍ സഞ്ചരിച്ചത്.
Tags : president droupadi murmu rafale fighter jet