x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൊഴിൽ കോഡുകൾക്കെതിരേ ഡൽഹിയിൽ പ്രതിഷേധം


Published: November 27, 2025 02:47 AM IST | Updated: November 27, 2025 02:47 AM IST

ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ കൊ​​​ണ്ടു​​​വ​​​ന്ന പു​​​തി​​​യ നാ​​​ല് തൊ​​​ഴി​​​ൽ കോ​​​ഡു​​​ക​​​ൾ പൂ​​​ർ​​​ണ​​​മാ​​​യും പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഡ​​​ൽ​​​ഹി​​​യി​​​ൽ പ്ര​​​തി​​​ഷേ​​​ധം.

പ​​​ത്ത് പ്ര​​​തി​​​പ​​​ക്ഷ തൊ​​​ഴി​​​ലാ​​​ളി യൂ​​​ണി​​​യ​​​നു​​​ക​​​ളു​​​ടെ​​​യും സം​​​യു​​​ക്ത കി​​​സാ​​​ൻ മോ​​​ർ​​​ച്ച​​​യു​​​ടെ​​​യും വി​​​വി​​​ധ തൊ​​​ഴി​​​ൽ, കാ​​​ർ​​​ഷി​​​ക സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ​​​യും നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ജ​​​ന്ത​​​ർ മ​​​ന്ദ​​​റി​​​ലാ​​​യി​​​രു​​​ന്നു പ്ര​​​തി​​​ഷേ​​​ധം.

തൊ​​​ഴി​​​ലാ​​​ളി​​​വി​​​രു​​​ദ്ധ​​​മെ​​​ന്നും തൊ​​​ഴി​​​ലു​​​ട​​​മയ്ക്ക് അ​​​നു​​​കൂ​​​ല​​​മെ​​​ന്നും ട്രേ​​​ഡ് യൂ​​​ണി​​​യ​​​നു​​​ക​​​ൾ വി​​​ശേ​​​ഷി​​​പ്പി​​​ച്ച തൊ​​​ഴി​​​ൽ കോ​​​ഡു​​​ക​​​ൾ പൂ​​​ർ​​​ണ​​​മാ​​​യും പി​​​ൻ​​​വ​​​ലി​​​ക്കു​​​ന്ന​​​തു​​​വ​​​രെ രാ​​​ജ്യ​​​വ്യാ​​​പ​​​ക​​​മാ​​​യി പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​മെ​​​ന്ന് യൂ​​​ണി​​​യ​​​നു​​​ക​​​ൾ അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.

മി​​​നി​​​മം വേ​​​ത​​​നം തൊ​​​ഴി​​​ൽ കോ​​​ഡി​​​ലൂ​​​ടെ ഉ​​​റ​​​പ്പാ​​​ക്കു​​​മെ​​​ന്ന് കേ​​​ന്ദ്രം അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും ക​​​ർ​​​ഷ​​​കസം​​​ഘ​​​ട​​​ന​​​ക​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന മി​​​നി​​​മം വേ​​​ത​​​നം പാ​​​സാ​​​ക്കാ​​​ൻ കേ​​​ന്ദ്രം നി​​​യ​​​മം പാ​​​സാ​​​ക്കി​​​യി​​​ട്ടു​​​ണ്ടോ​​​യെ​​​ന്ന് പ്ര​​​തി​​​ഷേ​​​ധ പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​വ​​​ർ ചോ​​​ദി​​​ച്ചു.

300 തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ വ​​​രെ​​​യു​​​ള്ള സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കു സ​​​ർ​​​ക്കാ​​​ർ അ​​​നു​​​മ​​​തി​​​യി​​​ല്ലാ​​​തെ പി​​​രി​​​ച്ചു​​​വി​​​ടാ​​​മെ​​​ന്ന വ്യ​​​വ​​​സ്ഥ​​​യും ട്രേ​​​ഡ് യൂ​​​ണി​​​യ​​​ൻ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ​​​യും പ​​​ണി​​​മു​​​ട​​​ക്കാ​​​നു​​​ള്ള അ​​​വ​​​കാ​​​ശ​​​ത്തെ​​​യും ബാ​​​ധി​​​ക്കു​​​ന്ന വ്യ​​​വ​​​സ്ഥ​​​ക​​​ളും തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ അ​​​ടി​​​മ​​​ക​​​ളാ​​​യി കാ​​​ണാ​​​മെ​​​ന്ന പ്ര​​​തീ​​​തി സൃ​​​ഷ്‌​​​ടി​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്നും പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

Tags : labor codes Protest in Delhi against labor codes

Recent News

Up