x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ണ്ടും തി​രി​ച്ച​ടി; പി​എ​സ്എ​ൽ​വി-​സി 62 ദൗ​ത്യം പ​രാ​ജ​യം


Published: January 12, 2026 11:42 AM IST | Updated: January 12, 2026 11:43 AM IST

 ന്യൂഡൽഹി: ഇ​ന്ത്യ​ൻ ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി​യാ​യ ഐ​എ​സ്ആ​ർ​ഒ​യു​ടെ പി​എ​സ്എ​ൽ​വി-​സി 62 ദൗ​ത്യം പ​രാ​ജ​യം. വി​ജ​യ​ക​ര​മാ​യി കു​തി​ച്ചു​യ​ർ​ന്ന റോ​ക്ക​റ്റ് പി​ന്നീ​ട് വി​ക്ഷേ​പ​ണ​പാ​ത​യി​ൽ നി​ന്ന് വ്യ​തി​ച​ലി​ക്കു​ക​യും മൂ​ന്നാം​ഘ​ട്ട​ത്തി​ൽ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​കു​ക​യും ചെ​യ്തു.

ഐ​എ​സ്ആ​ർ​ഒ ആ​ണ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്. വി​ക്ഷേ​പി​ച്ച് 380 സെ​ക്ക​ൻ​ഡി​ന്‌ ശേ​ഷം മൂ​ന്നാം ഘ​ട്ട​ത്തി​ലാ​ണ് നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ​തെ​ന്ന് എ​ക്‌​സി​ലൂ​ടെ ഐ​എ​സ്ആ​ർ​ഒ അ​റി​യി​ച്ചു.

ഐ​എ​സ്ആ​ർ​ഒ​യു​ടെ 2026-ലെ ​ആ​ദ്യ​വി​ക്ഷേ​പ​ണ​മാ​യി​രു​ന്നു ഇ​ത്. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യാ​ണ് പി​എ​സ്എ​ൽ​വി വി​ക്ഷേ​പ​ണം പ​രാ​ജ​യ​പ്പെ​ടു​ന്ന​ത്.

ക​ഴി​ഞ്ഞ​വ​ർ​ഷം മേ​യി​ലാ​ണ് ഭൗ​മ​നി​രീ​ക്ഷ​ണ ഉ​പ​ഗ്ര​ഹ​മാ​യ ഇ​ഒ​എ​സ്-​ഒ ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്തി​ക്കാ​നു​ള്ള പി​എ​സ്എ​ൽ​വി-​സി 61 ദൗ​ത്യം പ​രാ​ജ​യ​പ്പെ​ട്ട​ത്. സോ​ളി​ഡ് മോ​ട്ടോ​ർ ചേം​ബ​ർ മ​ർ​ദ​ത്തി​ൽ അ​സാ​ധാ​ര​ണ​മാ​യ കു​റ​വു​ണ്ടാ​യ​താ​ണ് ദൗ​ത്യം പ​രാ​ജ​യ​പ്പെ​ടാ​ൻ അ​ന്ന് കാ​ര​ണ​മാ​യ​ത്.

Tags : PSLV rocket launch ISRO

Recent News

Up