x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"ഭ്രഷ്‌ട് ’ ജനത പാർട്ടി ബിജെപിക്കെതിരേ രാഹുൽ ഗാന്ധി


Published: January 9, 2026 11:50 PM IST | Updated: January 9, 2026 11:50 PM IST

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി​യെ ഭ്രഷ്‌ട് (അ​ഴി​മ​തി) ജ​ന​ത പാ​ർ​ട്ടി എ​ന്നു വി​ശേ​ഷി​പ്പി​ച്ച് ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ബി​ജെ​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ അ​ഴി​മ​തി, അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗം തു​ട​ങ്ങി​യ​വ​യി​ലൂ​ടെ സ​ർ​ക്കാ​രു​ക​ൾ ജ​ന​ങ്ങ​ളു​ടെ ജീ​വി​തം ന​ശി​പ്പി​ച്ച​താ​യി അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

ഉ​ത്ത​രാ​ഖ​ണ്ഡി​ലെ അ​ങ്കി​ത ഭ​ണ്ഡാ​രി​യു​ടെ കൊ​ല​പാ​ത​കം, ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഉ​ന്നാ​വോ ബ​ലാ​ത്സം​ഗക്കേ​സ്, ഇ​ൻ​ഡോ​റി​ൽ മ​ലി​ന​ജ​ലം കു​ടി​ച്ചു​ണ്ടാ​യ മ​ര​ണം തു​ട​ങ്ങി​യ സം​ഭ​വ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് രാ​ഹു​ലി​ന്‍റെ വി​മ​ർ​ശ​നം.

മോ​ദി​യു​ടെ ഇ​ര​ട്ട എ​ൻ​ജി​ൻ സ​ർ​ക്കാ​ർ ഓ​ടു​ന്ന​ത് കോ​ടീ​ശ്വ​ര​ന്മാ​ർ​ക്കുവേ​ണ്ടി മാ​ത്ര​മാ​ണ്. സാ​ധാ​ര​ണ​ക്കാ​ർ​ക്ക് അ​ഴി​മ​തി​യും നാ​ശ​ത്തി​ന്‍റെ വേ​ഗ​വു​മാ​ണ് ഇ​ര​ട്ട എ​ൻ​ജി​ൻ സ​ർ​ക്കാ​ർ ന​ൽ​കു​ന്ന​ത്. ഇ​ത് ഓ​രോ ദി​വ​സ​വും ഒ​രാ​ളു​ടെ​യെ​ങ്കി​ലും ജീ​വി​തം ന​ശി​പ്പി​ക്കു​ന്ന​താ​ണ്-​എ​ക്സി​ൽ കു​റി​ച്ച പോ​സ്റ്റി​ൽ രാ​ഹു​ൽ ആ​രോ​പി​ച്ചു.

ആ​ര​വ​ല്ലി പ​ർ​വ​ത​നി​ര​ക​ൾ മു​ത​ൽ കോ​ടീ​ശ്വ​ര​ന്മാ​രു​ടെ ക​ണ്ണെ​ത്തി​യ എ​ല്ലാ​യി​ട​ത്തും നി​യ​മ​ങ്ങ​ൾ ച​വി​ട്ടി മെ​തി​ക്ക​പ്പെ​ട്ടു. പ​ർ​വ​ത​ങ്ങ​ളും മ​ര​ങ്ങ​ളും ന​ശി​പ്പി​ക്കു​ന്നു. ഇ​തി​നു​പ​ക​ര​മാ​യി പൊ​തു​ജ​ങ്ങ​ൾ​ക്കു ല​ഭി​ക്കു​ന്ന​ത് മ​ലി​നീ​ക​ര​ണ​വും പൊ​ടി​യും ദു​ര​ന്ത​വു​മാ​ണെ​ന്നും രാ​ഹു​ൽ ആ​രോ​പി​ച്ചു. ബി​ജെ​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളു​ടെ​യും സ്കൂ​ളു​ക​ളു​ടെ​യും ദു​ര​വ​സ്ഥ​യും രാ​ഹു​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

Tags : Janata Party BJP Rahul Gandhi corrupt congress

Recent News

Up