x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇന്ത്യയിൽ നിർമാണപ്രവർത്തനം ഇല്ലാതാകുന്നുവെന്ന് രാഹുൽഗാന്ധി


Published: December 18, 2025 12:07 AM IST | Updated: December 18, 2025 12:07 AM IST

ന്യൂ​​ഡ​​ൽ​​ഹി: നി​​ർ​​മാ​​ണ​​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ രാ​​ജ്യ​​ത്തി​​ന്‍റെ വി​​ക​​സ​​ന​​ത്തി​​ന്‍റെ ന​​ട്ടെ​​ല്ല് ആ​​ണെ​​ന്നും ദൗ​​ർ​​ഭാ​​ഗ്യ​​വ​​ശാ​​ൽ ഇ​​ന്ത്യ​​യി​​ൽ നി​​ർ​​മാ​​ണ​​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ഇ​​ല്ലാ​​താ​​കു​​ക​​യാ​​ണെ​​ന്നും ലോ​​ക്സ​​ഭാ പ്ര​​തി​​പ​​ക്ഷ​​നേ​​താ​​വ് രാ​​ഹു​​ൽ​​ഗാ​​ന്ധി.

ജ​​ർ​​മ​​നി മ്യൂ​​ണി​​ക്കി​​ലെ ബി​​എം​​ഡ​​ബ്ല്യു വെ​​ൽ​​റ്റും ബി​​എം​​ഡ​​ബ്ല്യും പ്ലാ​​ന്‍റും സ​​ന്ദ​​ർ​​ശി​​ച്ച​​ശേ​​ഷ​​മാ​​യി​​രു​​ന്നു രാ​​ഹു​​ൽ ഗാന്ധി യുടെ പ്ര​​സ്താ​​വ​​ന.

രാ​​ഹു​​ൽ ​​ഇ​​ന്ത്യാ​​വി​​രു​​ദ്ധ​​ പ്രസ്താവന നടത്തിയെന്ന് ബി​​ജെ​​പി കു​​റ്റ​​പ്പെ​​ടു​​ത്തി. രാ​​ജ്യ​​ത്തെ നി​​ർ​​മാ​​ണ​​പ്ര​​വ​​ർ​​ത്ത​​നങ്ങ​​ൾ തു​​ട​​ർ​​ച്ച​​യാ​​യി മു​​ന്നേ​​റ്റ​​ത്തി​​ന്‍റെ പാ​​ത​​യി​​ലാ​​ണെ​​ന്ന് ബി​​ജെ​​പി ദേ​​ശീ​​യ വ​​ക്താവ് സം​​ബി​​ത് പ​​ത്ര പ​​റ​​ഞ്ഞു.

പ്ര​​തി​​പ​​ക്ഷ​​നേ​​താ​​വ് പോ​​ലെ​​യു​​ള്ള സു​​പ്ര​​ധാ​​ന സ്ഥാ​​ന​​ത്തി​​രി​​ക്കു​​ന്ന​​യാ​​ൾ ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​ത്തോ​​ടെ പെ​​രു​​മാ​​റ​​ണ​​മെ​​ന്ന് പ​​ത്ര ആ​​വ​​ശ്യ​​പ്പെ​​ട്ടു,

Tags : Rahul Gandhi construction work disappearing India

Recent News

Up