x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​ജെ​പി​ക്കെ​തി​രെ പോ​രാ​ടും; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് രാ​ഹു​ൽ ഗാ​ന്ധി


Published: December 14, 2025 05:40 PM IST | Updated: December 14, 2025 05:40 PM IST

ന്യൂ​ഡ​ൽ​ഹി: വോ​ട്ട് ചോ​രി ആ​രോ​പ​ണ​ത്തി​ൽ കേ​ന്ദ്ര​ത്തെ​യും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ​യും വി​മ​ർ​ശി​ച്ച് രാ​ഹു​ൽ ഗാ​ന്ധി. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ​മാ​രു​ടെ പേ​രെ​ടു​ത്ത് പ​റ​ഞ്ഞാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വി​മ​ർ​ശ​നം.

നി​ങ്ങ​ൾ രാ​ജ്യ​ത്തി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നാ​ണ് ബി​ജെ​പി​യു​ടെ അ​ല്ലെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി പ​രി​ഹ​സി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ബി​ജെ​പി​ക്ക്‌ വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്നും ഡ​ൽ​ഹി​യി​ൽ കോ​ണ്‍​ഗ്ര​സ് ന‌​ട​ത്തി​യ വി​ശാ​ല റാ​ലി​യി​ൽ രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു.

സ​ത്യം മു​റു​കെ പി​ടി​ച്ച് മോ​ദി-​അ​മി​ത് ഷാ ​ഭ​ര​ണ​ത്തെ കോ​ൺ​ഗ്ര​സ് ഇ​ല്ലാ​താ​ക്കും. വോ​ട്ട് ചോ​രി​യി​ൽ പാ​ർ​ല​മെ​ന്‍റി​ൽ ച​ർ​ച്ച ന​ട​ത്ത​ണം. എ​ന്തു​കൊ​ണ്ട് സ​ർ​ക്കാ​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് രാ​ഹു​ല്‍ ചോ​ദി​ച്ചു.

ഇ​വ​ർ അ​ധി​കാ​ര​ത്തി​ൽ നി​ന്ന് പു​റ​ത്താ​യാ​ൽ യ​ഥാ​ർ​ത്ഥ അ​വ​സ്ഥ കാ​ണാം. മോ​ദി​യും അ​മി​ത് ഷാ​യും വോ​ട്ട് മോ​ഷ്ടി​ച്ച് അ​ധി​കാ​ര​ത്തി​ൽ വ​രി​ക​യാ​ണ​മെ​ന്നും രാ​ഹു​ല്‍ ഗാ​ന്ധി ആ​രോ​പി​ച്ചു.

Tags : vote chori rahul gandhi congress

Recent News

Up