ബെളഗാവി: ഡി.കെ. ശിവകുമാർ കർണാടക മുഖ്യമന്ത്രിയായാൽ മന്ത്രിസഭയിൽ താനുണ്ടാകില്ലെന്നു മുതിർന്ന കോൺഗ്രസ് എംഎൽഎ കെ.എൻ. രാജണ്ണ.
രഹസ്യബാലറ്റിലൂടെയാണ് സിദ്ധരാമയ്യയെ കോൺഗ്രസ് നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തതെന്നും അദ്ദേഹം രാജിവയ്ക്കുംവരെ നേതൃവിഷയം ഉയർത്തരുതെന്നും രാജണ്ണ പറഞ്ഞു. സിദ്ധരാമയ്യയെ മാറ്റുകയാണെങ്കിൽ ദളിത് നേതാവായ ജി. പരമേശ്വരയെ മുഖ്യമന്ത്രിയാക്കണമെന്ന് രാജണ്ണ ആവശ്യപ്പെട്ടു. ഈ വർഷം ആദ്യമാണ് രാജണ്ണയെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കിയത്.
ഹൈക്കമാൻഡ് നിർദേശപ്രകാരമായിരുന്നു നടപടി. വോട്ട്കൊള്ള സംബന്ധിച്ച് രാഹുൽഗാന്ധിയുടെ ആരോപണങ്ങൾക്കെതിരേ രാജണ്ണ നടത്തിയ പ്രസ്താവനയാണ് ഹൈക്കമാൻഡിനെ ചൊടിപ്പിച്ചത്.
Tags : DK sivakumar Rajanna minister Karnataka CM