x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെങ്കോട്ട സ്ഫോടനം :സുരക്ഷാ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ക​​​​ർ​​​​ശ​​​​ന​​​​മാ​​​​ക്കാ​​​​ൻ ഡ​​​​ൽ​​​​ഹി ല​​​​ഫ്. ഗ​​​​വ​​​​ർ​​​​ണ​​​​റു​​​​ടെ നി​​​​ർ​​​​ദേ​​​​ശം


Published: November 22, 2025 12:22 AM IST | Updated: November 22, 2025 12:22 AM IST

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ചെ​​​​ങ്കോ​​​​ട്ട സ്ഫോ​​​​ ട​​​​ന​​​​ത്തി​​​​നു പി​​​​ന്നാ​​​​ലെ ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നെ​​​​തി​​​​രേ​​​​യു​​​​ള​​​​ള പ്ര​​​​തി​​​​രോ​​​​ധ, മു​​​​ൻ​​​​ക​​​​രു​​​​ത​​​​ൽ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കാ​​​​ൻ ഡ​​​​ൽ​​​​ഹി പോ​​​​ലീ​​​​സി​​​​നോ​​​​ടു നി​​​​ർ​​​​ദേ​​​​ശി​​​​ച്ച് ല​​​​ഫ്. ഗ​​​​വ​​​​ർ​​​​ണ​​​​ർ വി.​​​​കെ. സ​​​​ക്സേ​​​​ന.

ഡോ​​​​ക്‌​​​​ട​​​​ർ​​​​മാ​​​​രു​​​​ടെ രേ​​​​ഖ​​​​ക​​​​ള​​​​ട​​​​ക്കം സൂ​​​​ക്ഷി​​​​ക്കു​​​​ന്ന കേ​​​​ന്ദ്ര ഡാ​​​​റ്റാ​​​​ബേ​​​​സ് ത​​​​യാ​​​​റാ​​​​ക്കു​​​​ന്ന​​​​തു​​​​മു​​​​ത​​​​ൽ സെ​​​​ക്ക​​​​ൻ​​​​ഡ് ഹാ​​​​ൻ​​​​ഡ് വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളു​​​​ടെ (മ​​​​റ്റൊ​​​​രാ​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച വാ​​​​ഹ​​​​നം) വി​​​​ല്പ​​​​ന​​​​യി​​​​ൽ വ​​​​രെ​​​​യു​​​​ള്ള നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ളാ​​​​ണ് ല​​​​ഫ്. ഗ​​​​വ​​​​ർ​​​​ണ​​​​ർ പോ​​​​ലീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ​​​​ക്കും ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി​​​​ക്കും ന​​​​ൽ​​​​കി​​​​യ​​​​ത്.

ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ൽ ജോ​​​​ലി ചെ​​​​യ്യു​​​​ന്ന ഡോ​​​​ക്‌​​​​ട​​​​ർ​​​​മാ​​​​രു​​​​ടെ​​​​യും പാ​​​​രാ​​​​മെ​​​​ഡി​​​​ക്ക​​​​ൽ ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ​​​​യും മെ​​​​ഡി​​​​ക്ക​​​​ൽ ബി​​​​രു​​​​ദ​​​​ങ്ങ​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള വി​​​​വ​​​​ര​​​​ങ്ങ​​​​ൾ കേ​​​​ന്ദ്ര ഡാ​​​​റ്റാ​​​​ബേ​​​​സ് ത​​​​യാ​​​​റാ​​​​ക്കി സൂ​​​​ക്ഷി​​​​ക്കാ​​​​നും നി​​​​ർ​​​​ദേ​​​​ശ​​​​മു​​​​ണ്ട്.

മെ​​​​ഡി​​​​ക്ക​​​​ൽ പ്രൊ​​​​ഫ​​​​ഷ​​​​ണ​​​​ലു​​​​ക​​​​ൾ വി​​​​ദേ​​​​ശ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നാ​​​​ണു ബി​​​​രു​​​​ദം നേ​​​​ടി​​​​യ​​​​തെ​​​​ങ്കി​​​​ൽ ര​​​​ണ്ടാം​​​​ഘ​​​​ട്ട പ​​​​ശ്ചാ​​​​ത്ത​​​​ല പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്ക് വി​​​​വ​​​​ര​​​​ങ്ങ​​​​ൾ പോ​​​​ലീ​​​​സി​​​​നു കൈ​​​​മാ​​​​റ​​​​ണം. സെ​​​​ക്ക​​​​ൻ​​​​ഡ് ഹാ​​​​ൻ​​​​ഡ് വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളു​​​​ടെ​​​​യ​​​​ട​​​​ക്കം വി​​​​ല്പ​​​​ന​​​​യി​​​​ൽ ഏ​​​​ർ​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന ഡി​​​​ജി​​​​റ്റ​​​​ൽ പ്ലാ​​​​റ്റ്ഫോ​​​​മു​​​​ക​​​​ളു​​​​മാ​​​​യും ഫി​​​​നാ​​​​ൻ​​​​സ​​​​ർ​​​​മാ​​​​രു​​​​മാ​​​​യും കൂ​​​​ടി​​​​യാ​​​​ലോ​​​​ച​​​​ന ന​​​​ട​​​​ത്ത​​​​ണം. വാ​​​​ഹ​​​​ന​​​​ത്തി​​​​ന്‍റെ ര​​​​ജി​​​​സ്ട്രേ​​​​ഡ് ഉ​​​​ട​​​​മ യ​​​​ഥാ​​​​ർ​​​​ഥ ഉ​​​​ട​​​​മ​​​​യേ​​​​ക്കാ​​​​ൾ വ്യ​​​​ത്യ​​​​സ്ത​​​​മാ​​​​ണെ​​​​ങ്കി​​​​ൽ ഒ​​​​രു കാ​​​​ര​​​​ണ​​​​വ​​​​ശാ​​​​ലും വാ​​​​ഹ​​​​നം നി​​​​ര​​​​ത്തി​​​​ലി​​​​റ​​​​ക്കാ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​രു​​​​തെ​​​​ന്നും ല​​​​ഫ്. ഗ​​​​വ​​​​ർ​​​​ണ​​​​ർ നി​​​​ർ​​​​ദേ​​​​ശി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

നി​​​​ശ്ചി​​​​ത അ​​​​ള​​​​വി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ അ​​​​മോ​​​​ണി​​​​യം നൈ​​​​ട്രേ​​​​റ്റ് വാ​​​​ങ്ങു​​​​ന്ന​​​​വ​​​​രു​​​​ടെ ഫോ​​​​ട്ടോ​​​​ക​​​​ള​​​​ട​​​​ക്ക​​​​മു​​​​ള്ള വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ഡി​​​​ജി​​​​റ്റ​​​​ൽ രേ​​​​ഖ​​​​ക​​​​ളാ​​​​ക്കി സൂ​​​​ക്ഷി​​​​ക്കാ​​​​നും നി​​​​ർ​​​​ദേ​​​​ശ​​​​മു​​​​ണ്ട്. ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ചി​​​​ന്ത​​​​ക​​​​ളെ സ്വാ​​​​ധീ​​​​നി​​​​ക്കു​​​​ന്ന തീ​​​​വ്ര​​​​വ​​​​ത്ക​​​​ര​​​​ണ ഉ​​​​ള്ള​​​​ട​​​​ക്ക​​​​ങ്ങ​​​​ൾ ശാ​​​​സ്ത്രീ​​​​യ​​​​മാ​​​​യി ട്രാ​​​​ക്ക് ചെ​​​​യ്യാ​​​​ൻ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ പ്ലാ​​​​റ്റ്ഫോ​​​​മു​​​​ക​​​​ളു​​​​ടെ ത​​​​ല​​​​വ​​​​ന്മാ​​​​രു​​​​മാ​​​​യി കൂ​​​​ടി​​​​യാ​​​​ലോ​​​​ച​​​​ന ന​​​​ട​​​​ത്ത​​​​ണം.

റെ​​​​യി​​​​ൽ​​​​വേ സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ൾ, മെ​​​​ട്രോ സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ൾ തു​​​​ട​​​​ങ്ങി​​​​യ പൊ​​​​തു ഇ​​​​ട​​​​ങ്ങ​​​​ളും തി​​​​ര​​​​ക്കേ​​​​റി​​​​യ ച​​​​ന്ത​​​​ക​​​​ളും ക​​​​ർ​​​​ശ​​​​ന​​​​മാ​​​​യ സു​​​​ര​​​​ക്ഷാ ഓ​​​​ഡി​​​​റ്റി​​​​നു വി​​​​ധേ​​​​യ​​​​മാ​​​​ക്കാ​​​​നും പോ​​​​ലീ​​​​സി​​​​നോ​​​​ട് ഗ​​​​വ​​​​ർ​​​​ണ​​​​ർ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്നു.

Tags : Red Fort blast Delhi Blast Chenkota blast Delhi Lt. Governor VK Saxena

Recent News

Up