x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​ങ്കോ​ട്ട സ്‌​ഫോ​ട​നം; ഉ​മ​ര്‍ ന​ബി​യു​ടെ വീ​ഡി​യോ പു​റ​ത്ത്


Published: November 18, 2025 09:00 PM IST | Updated: November 18, 2025 09:01 PM IST

ന്യൂ​ഡ​ൽ​ഹി: ചെ​ങ്കോ​ട്ട സ്‌​ഫോ​ട​ന​ത്തി​ന്‍റെ മു​ഖ്യ സൂ​ത്ര​ധാ​ര​ന്‍ ഉ​മ​ര്‍ ന​ബി​യു​ടെ വീ​ഡി​യോ പു​റ​ത്ത്. സ്‌​ഫോ​ട​ന​ത്തി​ന് തൊ​ട്ട് മു​ന്‍​പാ​യി ചി​ത്രീ​ക​രി​ച്ച വീ​ഡി​യോ​യാ​ണ് പു​റ​ത്ത് വി​ട്ടി​രി​ക്കു​ന്ന​ത്. ചാ​വേ​ര്‍ ബോം​ബിം​ഗ് എ​ന്ന​ത് ഒ​രു ര​ക്ത​സാ​ക്ഷി​ത്വ പ്ര​വ​ര്‍​ത്ത​ന​മാ​ണെ​ന്നാ​ണ് ഉ​മ​ര്‍ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്.

ചാ​വേ​ര്‍ ആ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ച് ലോ​ക​ത്ത് തെ​റ്റാ​യ ചി​ന്താ​ഗ​തി​യാ​ണ് ഉ​ള്ള​ത്. ഒ​രാ​ള്‍ നേ​ര​ത്തെ നി​ശ്ച​യി​ച്ച സ​മ​യ​ത്ത് സ്ഥ​ല​ത്ത് മ​രി​ക്കാ​ന്‍ പോ​വു​ക​യാ​ണെ​ന്ന് ഉ​റ​പ്പി​ക്കു​മ്പോ​ള്‍ അ​യാ​ള്‍ ഭ​യാ​ന​ക​മാ​യ മാ​ന​സി​കാ​വ​സ്ഥ​യി​ലേ​ക്ക് പോ​കു​ന്നു.

മ​ര​ണ​മ​ല്ലാ​തെ മ​റ്റൊ​രു പോം​വ​ഴി​യും അ​വ​ര്‍​ക്ക് മു​ന്നി​ലി​ല്ലെ​ന്നും ഇ​യാ​ൾ പ​റ​യു​ന്നു. ഇ​ത് ഒ​രു​ത​ര​ത്തി​ലും ന്യാ​യീ​ക​രി​ക്ക​പ്പെ​ടു​ന്നി​ല്ല. ഇ​ത്ത​രം ചി​ന്താ​ഗ​തി ജീ​വി​ത​ത്തി​ന്‍റെ​യും സ​മൂ​ഹ​ത്തി​ന്‍റെ​യും നി​യ​മ​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന ത​ത്വ​ങ്ങ​ള്‍​ക്ക് എ​തി​രാ​ണെ​ന്നും ഇ​യാ​ൾ പ​റ​യു​ന്നു.

അ​തേ​സ​മ​യം ചെ​ങ്കോ​ട്ട​യ്ക്ക് സ​മീ​പം കാ​ര്‍ ബോം​ബ് സ്‌​ഫോ​ട​നം ന​ട​ത്തി​യ ഭീ​ക​ര​ര്‍ ഹ​മാ​സ് മോ​ഡ​ല്‍ ആ​ക്ര​മ​ണം ല​ക്ഷ്യ​മി​ട്ടെ​ന്ന് റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്. ഇ​വ​ര്‍ അ​ത്യാ​ധു​നി​ക രീ​തി​യി​ലു​ള്ള ഡ്രോ​ണ്‍ ആ​ക്ര​മ​ണ​ത്തി​ന് പ​ദ്ധ​തി​യി​ട്ടെ​ന്നും സൂ​ച​ന​യു​ണ്ട്.

 

Tags : Red Fort Blast newdelhi Umar Nabi video

Recent News

Up