ബംഗളൂരു: ഉഡുപ്പി രൂപതയുടെ ബിഷപ്പായി റവ. ഡോ. ലെസ്ലി ക്ലിഫോർഡ് ഡിസൂസയെ ലെയോ പതിനാലാമൻ മാർപാപ്പ നിയമിച്ചു. രൂപതാധ്യക്ഷനായിരുന്ന ഡോ. ജെറാൾഡ് ഐസക് ലോബോ വിരമിച്ചതിനെത്തുടർന്നാണു നിയമനം.
നിലവിൽ ഉഡുപ്പി രൂപതയിലെ ഷിർവ ആരോഗ്യമാതാ പള്ളി വികാരിയായി സേവനമനുഷ്ഠിക്കുകയാണ് 64കാരനായ നിയുക്ത ബിഷപ് റവ. ഡോ. ലെസ്ലി ക്ലിഫോർഡ് ഡിസൂസ. ഉഡുപ്പി ജില്ലയിലെ ഉച്ചില (യെർമാൽ) സ്വദേശിയാണ്.
Tags : Rev. Dr. Leslie Bishop Udupi