x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രാ​ജ​യ​ത്തി​ല്‍ ദുഃ​ഖ​മി​ല്ല; പോ​രാ​ട്ടം തു​ട​രും: തേ​ജ്വ​സി യാ​ദ​വ്


Published: November 15, 2025 04:07 PM IST | Updated: November 15, 2025 04:35 PM IST

പാ​റ്റ്ന: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​യി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ആ​ർ​ജെ​ഡി നേ​താ​വ് തേ​ജ്വ​സി യാ​ദ​വ്. പൊ​തു​സേ​വ​നം എ​ന്ന​ത് അ​വ​സാ​ന​മി​ല്ലാ​ത്ത പ്ര​ക്രി​യ​യാ​ണ്, ഒ​ടു​ക്ക​മി​ല്ലാ​ത്ത യാ​ത്ര​യാ​ണ്. അ​തി​ൽ ഉ​യ​ർ​ച്ച താ​ഴ്‌​ച​ക​ൾ ഒ​ഴി​വാ​ക്കാ​നാ​വി​ല്ല.

പ​രാ​ജ​യ​ത്തി​ൽ ദുഃ​ഖ​മി​ല്ല, വി​ജ​യ​ത്തി​ൽ അ​ഹ​ങ്കാ​ര​വു​മി​ല്ല. ആ​ർ​ജെ​ഡി പാ​വ​പ്പെ​ട്ട​വ​രു​ടെ പാ​ർ​ട്ടി​യാ​ണ്. അ​വ​ർ​ക്കു​വേ​ണ്ടി ശ​ബ്‌​ദ​മു​യ​ർ​ത്തു​ന്ന​ത് തു​ട​രു​മെ​ന്നും തേ​ജ്വ​സി വ്യ​ക്ത​മാ​ക്കി. വെ​ള്ളി​യാ​ഴ്ച പു​റ​ത്തു​വ​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു ഫ​ല​ത്തി​ൽ കേ​വ​ലം 25 സീ​റ്റി​ലേ​ക്ക് ആ​ർ​ജെ​ഡി കൂ​പ്പു​കു​ത്തി​യി​രു​ന്നു.

2010ന് ​ശേ​ഷ​മു​ള്ള ഏ​റ്റ​വും മോ​ശം പ്ര​ക​ട​ന​മാ​യി​രു​ന്നു ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ർ​ജെ​ഡി​യു​ടേ​ത്. മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​യി തേ​ജ​സ്വി യാ​ദ​വി​നെ പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു പ്ര​തി​പ​ക്ഷ​സ​ഖ്യ​മാ​യ മ​ഹാ​ഗ​ഢ്‌​ബ​ന്ധ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട​ത്.

 

 

Tags : bihar election results rjd tejashwi yadav nda

Recent News

Up