x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ക്കി​സ്ഥാ​ന് ഇ​ന്ത്യ​യു​ടെ ശ​ക്തി ന​ന്നാ​യി അ​റി​യാം; ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ ഓ​ർ​മ്മി​പ്പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി


Published: October 31, 2025 03:20 PM IST | Updated: October 31, 2025 04:19 PM IST

അ​ഹ​മ്മ​ദാ​ബാ​ദ്: ജ​മ്മു കാ​ഷ്മീ​രി​നെ മു​ഴു​വ​നാ​യി ഇ​ന്ത്യ​യു​ടെ ഭാ​ഗ​മാ​ക്കാ​നു​ള്ള നീ​ക്കം ത​ട​ഞ്ഞ​ത് ജ​വാ​ഹ​ര്‍ ലാ​ല്‍ നെ​ഹ്‌​റു​വാ​യി​രു​ന്നു​വെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. ജ​മ്മു കാ​ഷ്മീ​രി​നെ പൂ​ര്‍​ണ​മാ​യും ഇ​ന്ത്യ​യു​ടെ ഭാ​ഗ​മാ​ക്കാ​നാ​ണ് രാ​ജ്യ​ത്തി​ന്‍റെ ആ​ദ്യ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യാ​യി​രു​ന്ന സ​ര്‍​ദാ​ര്‍ വ​ല്ല​ഭാ​യ് പ​ട്ടേ​ല്‍ ശ്ര​മി​ച്ച​ത്.

എ​ന്നാ​ല്‍ നെ​ഹ്‌​റു ഇ​ട​പെ​ട്ട് ഈ ​നീ​ക്കം ത​ട​യു​ക​യാ​യി​രു​ന്നു​വെ​ന്ന് മോ​ദി ആ​രോ​പി​ച്ചു. ഗു​ജ​റാ​ത്തി​ലെ സ്റ്റാ​ച്യൂ ഓ​ഫ് യൂ​ണി​റ്റി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​ലൂ​ടെ ഇ​ന്ത്യ​യു​ടെ ശ​ക്തി ലോ​ക​ത്തി​ന് കാ​ണി​ച്ചു​കൊ​ടു​ത്തു.

ഇ​ന്ത്യ​ക്ക് ശ​ത്രു​രാ​ജ്യ​ത്തി​ന്‍റെ മ​ണ്ണി​ൽ ക​ട​ന്ന് ആ​ക്ര​മി​ക്കാ​ൻ ക​ഴി​യു​മെ​ന്ന വ്യ​ക്ത​മാ​യ സ​ന്ദേ​ശം ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ ന​ൽ​കി. ആ​രെ​ങ്കി​ലും ഇ​ന്ത്യ​യ്ക്ക് നേ​രെ കൈ ​ഉ​യ​ർ​ത്താ​ൻ ധൈ​ര്യ​പ്പെ​ട്ടാ​ൽ ആ ​മ​ണ്ണി​ൽ ക​യ​റി തി​രി​ച്ച​ടി​ക്കു​മെ​ന്നും മോ​ദി പ​റ​ഞ്ഞു.

 

Tags : sardarpatel kashmir

Recent News

Up