ന്യൂഡൽഹി: സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള യാത്രകളിൽ ഏതാനും നിയന്ത്രിത മരുന്നുകൾ കൈവശം വയ്ക്കുന്നതിനു മുൻകൂർ അനുമതി വാങ്ങണമെന്നു നർക്കോട്ടിക് കൺട്രോൾ ബ്യൂറോ.
ഓൺലൈനിലൂടെ മുൻകൂർ അനുമതി തേടുന്നത് സൗദി അറേബ്യ നിർബന്ധമാക്കിയ സാഹചര്യത്തിലാണിത്. ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും നിയമപരമായി ലഭ്യമാകുന്നതും എന്നാൽ സൗദിയിൽ നിരോധിച്ചിട്ടുള്ളതുമായ മരുന്നുകളുടെ കാര്യത്തിലാണ് അനുമതി തേടേണ്ടത്. ഇക്കാര്യം സൗദി അറേബ്യ രേഖാമൂലം അറിയിച്ചു.
നിർദേശിക്കപ്പെട്ട അളവിൽ കൂടുതൽ മരുന്ന് കൊണ്ടുപോകുന്നവർക്കെതിരേയും നടപടിയുണ്ടാകുമെന്ന് അറിയിപ്പിലുണ്ടെന്ന് എൻബിസി വ്യക്തമാക്കി.
മരുന്നുകൾ കൈവശം വയ്ക്കാൻ യാത്രക്കാർക്ക് അനുമതി നൽകുന്നതിന് https:// cds.sfda.gov.sa എന്ന പേരിലുള്ള വെബ്സൈറ്റ് സൗദി അറേബ്യ തുടങ്ങിയിട്ടുണ്ട്.
Tags : Saudi travel prior authorization NCB Narcotics Control Bureau controlled drugs Saudi Arabia