x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പുതിയ ഫോണുകളിൽ സൈബർ സുരക്ഷാ ആപ്പ് ഉൾപ്പെടുത്താൻ ‘രഹസ‍്യ’ നിർദേശം

സീ​​​നോ സാ​​​ജു
Published: December 2, 2025 01:55 AM IST | Updated: December 2, 2025 01:55 AM IST

ന്യൂ​​​ഡ​​​ൽ​​​ഹി: എ​​​ല്ലാ പു​​​തി​​​യ മൊ​​​ബൈ​​ൽ ഫോ​​ണു​​​ക​​​ളി​​​ലും സൈ​​​ബ​​​ർ സു​​​ര​​​ക്ഷാ ആ​​​പ്പാ​​​യ ‘സ​​​ഞ്ചാ​​​ർ സാ​​​ഥി ആ​​​പ്പ്’ പ്രീ​​​ലോ​​​ഡ് ചെ​​​യ്യാ​​​ൻ സ്മാ​​​ർ​​​ട് ഫോ​​​ൺ നി​​​ർ​​​മാ​​​താ​​​ക്ക​​​ൾ​​​ക്ക് കേ​​​ന്ദ്ര​​​സ​​ർ​​ക്കാ​​രി​​ന്‍റെ ‘ര​​ഹ​​സ‍്യ’ നി​​​ർ​​​ദേ​​​ശം.

ഫോ​​​ണി​​​ൽ​​​നി​​​ന്ന് നീ​​​ക്കം ചെ​​​യ്യാ​​​ൻ ക​​​ഴി​​​യാ​​​ത്ത വി​​​ധ​​​ത്തി​​​ൽ മൊ​​​ബൈ​​​ലു​​​ക​​​ളി​​​ൽ ആ​​​പ്പ് ഉ​​​ൾ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നാ​​​ണ് കേ​​​ന്ദ്ര ടെ​​​ലി​​​കോം മ​​​ന്ത്രാ​​​ല​​​യം ഫോ​​​ൺ നി​​​ർ​​​മാ​​​താ​​​ക്ക​​​ളോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് രാ​​​ജ്യാ​​​ന്ത​​​ര വാ​​​ർ​​​ത്താ ഏ​​​ജ​​​ൻ​​​സി​​​യാ​​​യ റോ​​​യി​​​ട്ടേ​​​ഴ്സ് റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ ന​​​വം​​​ബ​​​ർ 28നു ​​​പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​രി​​​ക്കു​​​ന്ന ഉ​​​ത്ത​​​ര​​​വി​​ന്‍റെ ആ​​​ധി​​​കാ​​​രി​​​ക​​​ത റോ​​​യി​​​ട്ടേ​​​ഴ്സ് സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് പ്ര​​​വ​​​ർ​​​ത്ത​​​ന​​​ര​​​ഹി​​​ത​​​മാ​​​ക്കാ​​​ൻ ക​​​ഴി​​​യ​​​രു​​​തെ​​​ന്ന വ്യ​​​വ​​​സ്ഥ​​​യോ​​​ടെ സൈ​​​ബ​​​ർ സു​​​ര​​​ക്ഷ ആ​​​പ്പ് പ്രീ-​​​ഇ​​​ൻ​​​സ്റ്റാ​​​ൾ ചെ​​​യ്യ​​​ണ​​​മെ​​​ന്നാ​​​ണ് സ​​​ർ​​​ക്കാ​​​ർ സ്വ​​​കാ​​​ര്യ ക​​​മ്പ​​​നി​​​ക​​​ൾ​​​ക്ക് മാ​​​ത്ര​​​മാ​​​യി അ​​​യ​​​ച്ചി​​​രി​​​ക്കു​​​ന്ന ഉ​​​ത്ത​​​ര​​​വി​​​ലെ നി​​​ർ​​​ദേ​​​ശം.

ആ​​​പ്പ് പു​​​തി​​​യ ഫോ​​​ണു​​​ക​​​ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ ക​​​മ്പ​​​നി​​​ക​​​ൾ​​​ക്ക് 90 ദി​​​വ​​​സ​​​ത്തെ സ​​​മ​​​യ​​​മാ​​​ണ് കേ​​​ന്ദ്രം ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. വി​​​ത​​​ര​​​ണ ശൃം​​​ഖ​​​ല​​​യി​​​ൽ ഇ​​​തി​​​നോ​​​ട​​​ക​​​മു​​​ള്ള ഫോ​​​ണു​​​ക​​​ളി​​​ൽ സോ​​​ഫ്റ്റ്‌​​വേ​​​ർ അ​​​പ്ഡേ​​​റ്റു​​​ക​​​ളി​​​ലൂ​​​ടെ ആ​​​പ്പു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നും കേ​​​ന്ദ്രം നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്നു.

ടെ​​​ലി​​​കോം സൈ​​​ബ​​​ർ സു​​​ര​​​ക്ഷ​​​യു​​​ടെ ഗു​​​രു​​​ത​​​ര​​​മാ​​​യ അ​​​പ​​​ക​​​ടാ​​​വ​​​സ്ഥ​​​യെ ചെ​​​റു​​​ക്കാ​​​നാ​​​ണ് ആ​​​പ്പെ​​​ന്നും ന​​​ഷ്ട​​​പ്പെ​​​ട്ട ഫോ​​​ണു​​​ക​​​ൾ ഉ​​​ട​​​മ​​​സ്ഥ​​​ർ​​​ക്ക് തി​​​രി​​​കെ ല​​​ഭി​​​ക്കാ​​​ൻ ആ​​​പ്പ് സ​​​ഹാ​​​യി​​​ക്കു​​​മെ​​​ന്നും കേ​​​ന്ദ്രം വി​​​ശ​​​ദീ​​​ക​​​രി​​​ക്കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളു​​​ടെ അ​​​നു​​​മ​​​തി​​​യി​​​ല്ലാ​​​തെ ഇ​​ത്ത​​ര​​മൊ​​രു ആ​​​പ്പ് ഫോ​​​ണു​​​ക​​​ളി​​​ൽ ഇ​​​ൻ​​​സ്റ്റാ​​​ൾ ചെ​​​യ്യു​​​ന്ന​​​ത് ആ​​​ശ​​​ങ്ക​​​ക​​​ൾ​​​ക്ക് വ​​​ഴി​​​വ​​​ച്ചി​​​ട്ടു​​​ണ്ട്.

റ​​​ഷ്യ​​​ൻ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മെ​​​സ​​​ഞ്ച​​​ർ ആ​​​പ്പാ​​​യ ‘മാ​​​ക്സ്’ രാ​​​ജ്യ​​​ത്തെ എ​​​ല്ലാ സ്മാ​​​ർ​​​ട്ഫോ​​​ണു​​​ക​​​ളി​​​ലും ടാ​​​ബ്‌​​ല​​​റ്റു​​​ക​​​ളി​​​ലും പ്രീ-​​​ഇ​​​ൻ​​​സ​​​റ്റാ​​​ൾ ചെ​​​യ്യ​​​ണ​​​മെ​​​ന്ന റ​​​ഷ്യ​​​ൻ സ​​​ർ​​​ക്കാ​​​രി​​ന്‍റെ ഉ​​​ത്ത​​​ര​​​വ് വ​​​ൻ വി​​​മ​​​ർ​​​ശ​​​ന​​​ങ്ങ​​​ൾ​​​ക്ക് വ​​​ഴി​​​വ​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ഇ​​​ന്ത്യ​​​യി​​​ലും സ​​​മാ​​​ന​​​നീ​​​ക്കം.

സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ക​​​ണ​​​ക്കു​​​ക​​​ള​​​നു​​​സ​​​രി​​​ച്ച് സ​​​ഞ്ചാ​​​ർ സാ​​​ഥി ആ​​​പ്പ് ജ​​​നു​​​വ​​​രി​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​തി​​​നു ശേ​​​ഷം 7,00,000 ന​​​ഷ്ട​​​പ്പെ​​​ട്ട ഫോ​​​ണു​​​ക​​​ൾ (ഒ​​​ക്ടോ​​​ബ​​​റി​​​ലെ 50,000 ഉ​​​ൾ​​​പ്പെ​​​ടെ) വീ​​​ണ്ടെ​​​ടു​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞെ​​​ന്ന് റോ​​​യി​​​ട്ടേ​​​ഴ്സ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു. എ​​​ന്നാ​​​ൽ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ സ്വ​​​കാ​​​ര്യ നി​​​ർ​​​ദേ​​​ശ​​​ത്തോ​​​ട് ആ​​​പ്പി​​​ൾ, ഗൂ​​​ഗി​​​ൾ, സാം​​​സം​​ഗ്, ഷ​​​വോ​​​മി തു​​​ട​​​ങ്ങി​​​യ സ്മാ​​​ർ​​​ട്ഫോ​​​ണു​​​ക​​​ൾ പ​​​ര​​​സ്യ​​​മാ​​​യി പ്ര​​​തി​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല.

സ്മാ​​​ർ​​​ട്ഫോ​​​ണു​​​ക​​​ളു​​​ടെ വി​​​ൽ​​​പ​​​ന​​​യ്ക്ക് മു​​​മ്പ് കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ​​​യൊ മ​​​റ്റു മൂ​​​ന്നാം ക​​​ക്ഷി​​​ക​​​ളു​​​ടെ​​​യോ ആ​​​പ്പു​​​ക​​​ൾ പ്രീ-​​​ഇ​​​ൻ​​​സ്റ്റാ​​​ൾ ചെ​​​യ്യു​​​ന്ന​​​ത് ചി​​​ല ക​​​മ്പ​​​നി​​​ക​​​ൾ വി​​​ല​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ കേ​​​ന്ദ്ര ഉ​​​ത്ത​​​ര​​​വി​​​നെ എ​​​ങ്ങ​​​നെ സ്വീ​​​ക​​​രി​​​ച്ചു​​​വെ​​​ന്ന് വ്യ​​​ക്ത​​​മ​​​ല്ല.

ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​മ്പ് ക​​​മ്പ​​​നി​​​ക​​​ളു​​​മാ​​​യി കൂ​​​ടി​​​യാ​​​ലോ​​​ചി​​​ക്കാ​​​ത്ത​​​ത് സ്മാ​​​ർ​​​ട്ഫോ​​​ൺ നി​​​ർ​​​മാ​​​താ​​​ക്ക​​​ളി​​​ൽ ആ​​​ശ​​​ങ്ക​​​യ്ക്ക് ഇ​​​ട​​​വ​​​രു​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്നാ​​​ണ് സൂ​​​ച​​​ന.

Tags : new Mobile Phone cyber security Telecom India Goverment Smart Phone

Recent News

Up