x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സീ​മ, സ്വീ​റ്റി, ആ​രാ​ണ്? ബ്ര​സീ​ലി​യ​ൻ മോ​ഡ​ൽ ഹ​രി​യാ​ന​യി​ൽ 22 ത​വ​ണ വോ​ട്ട് ചെ​യ്തു​വെ​ന്ന് രാ​ഹു​ൽ


Published: November 5, 2025 02:55 PM IST | Updated: November 5, 2025 02:55 PM IST

ന്യൂ​ഡ​ല്‍​ഹി: 2024-ലെ ​ഹ​രി​യാ​ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വ​ലി​യ ക്ര​മ​ക്കേ​ടു​ക​ള്‍ ന​ട​ന്നെ​ന്ന് ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് ​രാ​ഹു​ല്‍ ഗാ​ന്ധി. ബ്ര​സീ​ലി​യ​ന്‍ മോ​ഡ​ലാ​യ യു​വ​തി​യു​ടെ ചി​ത്രം ഉ​പ​യോ​ഗി​ച്ച് ​ഹ​രി​യാ​ന​യി​ലെ പ​ത്തു ബൂ​ത്തു​ക​ളി​ലാ​യി 22 പേ​ര്‍ വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ ചേ​ര്‍​ക്ക​പ്പെ​ടു​ക​യും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ടു​ക​യും ചെ​യ്തു​വെ​ന്നും തെ​ളി​വു​ക​ള്‍ പു​റ​ത്തു​വി​ട്ട് രാ​ഹു​ല്‍ പ​റ​ഞ്ഞു.

വ്യാ​ജ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ച് വ്യാ​പ​ക​മാ​യി ക​ള്ള​വോ​ട്ടു​ക​ള്‍ ചെ​യ്യാ​ന്‍ വ​ഴി​യൊ​രു​ക്കു​ക​യാ​യി​രു​ന്നു. വ​ലി​യ ഗൂ​ഢാ​ലോ​ച​ന​യി​ലൂ​ടെ​യാ​ണ് കോ​ണ്‍​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് എ​ല്ലാ അ​ഭി​പ്രാ​യ സ​ര്‍​വേ​യും എ​ക്‌​സി​റ്റ് പോ​ളു​ക​ളും പ്ര​വ​ചി​ച്ച തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​ട്ടി​മ​റി ന​ട​ന്ന​തെ​ന്നും രാ​ഹു​ല്‍ ആ​രോ​പി​ച്ചു.

ബ്ര​സീ​ലി​യ​ൻ മോ​ഡ​ലി​ന്‍റെ ഫോ​ട്ടോ ഉ​പ​യോ​ഗി​ച്ച്  സ്വീ​റ്റി, സ​ര​സ്വ​തി, വി​മ​ല എ​ന്നി​ങ്ങ​നെ വി​വി​ധ പേ​രു​ക​ളി​ൽ ​തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡു​ക​ള്‍ സൃ​ഷ്ടി​ക്ക​പ്പെ​ടു​ക​യും പ​ത്തു ബൂ​ത്തു​ക​ളി​ലാ​യി 22 വോ​ട്ട​ര്‍​മാ​രാ​ണ് പ​ട്ടി​ക​യി​ലു​ള്ള​തെ​ന്നും ​രാ​ഹു​ൽ പ​റ​ഞ്ഞു.

ഇ​ത്ത​ര​ത്തി​ല്‍ ഹ​രി​യാ​ന​യി​ല്‍ അ​ഞ്ചു വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 25 ല​ക്ഷം ക​ള്ള​വോ​ട്ടു​ക​ള്‍ രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ടു​വെ​ന്നും രാ​ഹു​ൽ ആ​രോ​പി​ച്ചു. 

Tags : Rahul Gandhi Hydrogen bomb Election Commission PM Modi Congress Postal vote Haryana vote chori voter ID assembly election bihar election Brazilian model

Recent News

Up