x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നോ​യി​ഡ​യി​ലും മ​ലി​നജ​ലം കു​ടി​ച്ച​വ​ർ​ക്ക് ക​ടു​ത്ത ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ൾ


Published: January 8, 2026 03:58 PM IST | Updated: January 8, 2026 04:05 PM IST

നോ​യി​ഡ: ഇ​ൻ​ഡോ​ർ മാലിന്യ ജ​ല​ദു​ര​ന്ത​ത്തി​ന് പി​ന്നാ​ലെ നോ​യി​ഡ​യി​ലും സ​മാ​ന​സം​ഭ​വം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. മ​ലി​ന ജ​ലം കു​ടി​ച്ച നി​ര​വ​ധി പേ​ർ രോ​ഗ​ബാ​ധി​ത​രാ​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

പൈ​പ്പ് വെ​ള്ളം കു​ടി​ച്ച പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ച​ർ​ദ്ദി, പ​നി, വ​യ​റു​വേ​ദ​ന തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ൾ അ​നു​ഭ​വ​പ്പെ​ട്ടു. ഇ​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന പൈ​പ്പി​ൽ മ​ലി​ന ജ​ലം ക​ല​ർ​ന്നു​വെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​രോ​പ​ണം.

മ​ലി​ന​ജ​ലം ക​വി​ഞ്ഞൊ​ഴു​കു​ന്ന​തും പൈ​പ്പ് ലൈ​നു​ക​ളി​ലെ ചോ​ർ​ച്ച​യു​മാ​ണ് പ്ര​ശ്ന​ത്തി​ന് കാ​ര​ണ​മെ​ന്ന് റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് റി​ഷി​പാ​ൽ ഭാ​ട്ടി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

എ​ന്നാ​ൽ ഈ ​ആ​രോ​പ​ണം ഗ്രേ​റ്റ​ർ നോ​യി​ഡ ഇ​ൻ​ഡ​സ്ട്രി​യ​ൽ ഡെ​വ​ല​പ്മെ​ന്‍റ് അ​തോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ നി​ഷേ​ധി​ച്ചു. ജ​ല​വ​കു​പ്പ് സം​ഘം ദു​രി​ത​ബാ​ധി​ത വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ച് ജ​ല​സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധി​ച്ചു​വെ​ന്നും ‌‌പ​രി​ശോ​ധ​ന​ക​ളി​ൽ വെ​ള്ളം ശു​ദ്ധ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ അ​വ​കാ​ശ​പ്പെ​ട്ടു. പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ആ​രോ​ഗ്യ വ​കു​പ്പ് സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പും സം​ഘ​ടി​പ്പി​ച്ചു.

ഇ​ൻ​ഡോ​റി​ൽ മ​ലി​ന​ജ​ലം കു​ടി​ച്ച​തി​നെ തു​ട​ർ​ന്ന് നി​ര​വ​ധി​പേ​ർ മ​രി​ച്ച​തി​നെ തു​ട​ർ​ന്ന് ജ​ല​സു​ര​ക്ഷ​യെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​സം​ഭ​വം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്.

 

 

 

Tags : Noida Contaminated Water Ill water

Recent News

Up