x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രധാനമന്ത്രി കഴിഞ്ഞാൽ ഏറ്റവും ബുദ്ധിമുട്ടുള്ള ജോലി ചെയ്യുന്ന ആളാണ് ഗംഭീർ; പുകഴ്ത്തി ശശി തരൂർ


Published: January 22, 2026 04:58 PM IST | Updated: January 22, 2026 04:58 PM IST

മുംബൈ: ഇന്ത്യയിൽ പ്രധാനമന്ത്രി കഴിഞ്ഞാൽ ഏറ്റവും ബുദ്ധിമുട്ടുള്ള ജോലി ചെയ്യുന്ന ആളെന്ന് ഇന്ത്യൻ ക്രിക്കറ്റ് പരിശീലകൻ ഗൗതം ഗംഭീറിനെ വിശേഷിപ്പിച്ച് കോൺഗ്രസ് എംപി ശശി തരൂർ. ഗംഭീറുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ശശി തരൂരിന്‍റെ പ്രതികരണം. എക്സ് പ്ലാറ്റ്ഫോമിൽ ഗംഭീറിനോപ്പമുള്ള ചിത്രവും തരൂർ പങ്കുവച്ചു.

പ്രധാനമന്ത്രി കഴിഞ്ഞാൽ കഠിനമേറിയ ജോലി ചെയ്യുന്ന വ്യക്തി. ദിവസവും ഒരുപാടു വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്ന ഒരാള്‍. അപ്പോഴും ശാന്തനായി, നിര്‍ഭയം പ്രവർത്തിക്കുന്നു. അദ്ദേഹത്തിന്‍റെ ദൃഢനിശ്ചയത്തെയും നേതൃമികവിനെയും അഭിനന്ദിക്കുന്നുവെന്നും ഗംഭീറുമൊത്തുള്ള ചിത്രം പങ്കുവച്ച് തരൂർ കുറിച്ചു.

അതേസമയം തരൂരിന് നന്ദി അറിയിച്ച ഗംഭീർ, ടീമിൽ താൻ സര്‍വാധികാരിയല്ലെന്നും പ്രതികരിച്ചു. നന്ദിയുണ്ട്. പൊടിപടലങ്ങള്‍ അടങ്ങിക്കഴിയുമ്പോള്‍ പരിശീലകനു സര്‍വാധികാരങ്ങളുണ്ടെന്ന തോന്നലിനു പിന്നിലെ സത്യവും വസ്തുതയും പുറത്തുവരുമെന്നും ഗംഭീർ എക്സിൽ കുറിച്ചു.

Tags : Shashi Tharoor Gautam Gambhir India coach

Recent News

Up