ഗോഹട്ടി: കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, ജാർഖണ്ഡ് മുൻ എംഎൽഎ ബന്ധു ടിർക്കി എന്നിവരെ ആസാം നിയമസഭാ തെരഞ്ഞെടുപ്പിന്റെ സീനിയർ നിരീക്ഷകരായി കോൺഗ്രസ് ഹൈക്കമാൻഡ് നിയമിച്ചു.
ആസാമിലെ സ്ക്രീനിംഗ് കമ്മിറ്റി ചെയർപേഴ്സണായി പ്രിയങ്ക ഗാന്ധിയെ നിയമിച്ചിരുന്നു.
ശിവകുമാറും ബാഗേലും ടിർക്കിയും പ്രിയങ്കയുമായി അടുപ്പമുള്ള നേതാക്കളാണ്.
Tags : Assam election D.K. Shivakumar Baghel Assam Niyamasabha election