ചാമരാജനഗർ (കർണാടക): കർണാടകയിൽ നേതൃമാറ്റ അഭ്യൂഹങ്ങൾ തള്ളി മുഖ്യമന്ത്രി സിദ്ധരാമയ്യ. മന്ത്രിസഭയെ അട്ടിമറിക്കാൻ നവംബർ വിപ്ലവം നടക്കുന്നവെന്ന പ്രചാരണം മാധ്യമസൃഷ്ടിയാണെന്നും ഭാവിയിലും മുഖ്യമന്ത്രിസ്ഥാനത്ത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനായി സിദ്ധരാമയ്യ മുഖ്യമന്ത്രിസ്ഥാനം ഒഴിയുമെന്ന പ്രചാരണം ശക്തമായിരുന്നു. "നവംബർ വിപ്ലവം' എന്ന പേരിൽ മന്ത്രിസഭ അട്ടിമറി നടക്കുമെന്നായിരുന്നു വാർത്തകൾ. ഇതിനോടുള്ള പ്രതികരണത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. സർക്കാർ അഞ്ചുവർഷം തികയ്ക്കുമെന്നും അധികാരത്തിൽ തിരിച്ചെത്തുമെന്നും മുഖ്യമന്ത്രി ആവർത്തിക്കുകയും ചെയ്തു.
Tags : Siddaramaia Karnadaka Leadership DK sivakumar