x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡി​ജി​റ്റ​ൽ അ​റ​സ്റ്റ് ത​ട​യാ​ൻ വാ​ട്ട്‌​സ്ആ​പ്പി​ന് സിം ​ബൈ​ൻ​ഡിം​ഗ്; സു​പ്രീംകോ​ട​തി​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ


Published: February 11, 2026 03:59 AM IST | Updated: February 11, 2026 03:59 AM IST

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് വ​ർ​ധി​ച്ചു​വ​രു​ന്ന 'ഡി​ജി​റ്റ​ൽ അ​റ​സ്റ്റ്' ത​ട്ടി​പ്പു​ക​ൾ ത​ട​യു​ന്ന​തി​നാ​യി വാ​ട്ട്‌​സ്ആ​പ്പ് പോ​ലു​ള്ള പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ 'സിം ​ബൈ​ൻ​ഡിം​ഗ്' ന​ട​പ്പി​ലാ​ക്കാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി​യ​താ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചു. ടെ​ലി​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ വ​കു​പ്പ് സ​മ​ർ​പ്പി​ച്ച സ്റ്റാ​റ്റ​സ് റി​പ്പോ​ർ​ട്ടി​ലാ​ണ് ഈ ​സു​പ്ര​ധാ​ന വി​വ​രം ഉ​ള്ള​ത്.

വാ​ട്ട്‌​സ്ആ​പ്പ് അ​ക്കൗ​ണ്ട് ഉ​പ​യോ​ഗി​ക്കു​ന്ന ഫോ​ണി​ൽ ത​ന്നെ ആ ​ന​മ്പ​റി​ലു​ള്ള സിം ​കാ​ർ​ഡും ഉ​ണ്ടാ​യി​രി​ക്ക​ണം എ​ന്ന് നി​ർ​ബ​ന്ധ​മാ​ക്കു​ന്ന സാ​ങ്കേ​തി​ക വി​ദ്യ​യാ​ണി​ത്. നി​ല​വി​ൽ ബാ​ങ്കിം​ഗ് ആ​പ്പു​ക​ൾ സു​ര​ക്ഷ​യ്ക്കാ​യി ഈ ​രീ​തി​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​ത് ന​ട​പ്പി​ലാ​ക്കു​ന്ന​തോ​ടെ, മ​റ്റൊ​രാ​ളു​ടെ ന​മ്പ​റോ ഒ​ടി​പി​യോ ഉ​പ​യോ​ഗി​ച്ച് ദൂ​ര​സ്ഥ​ല​ത്തി​രു​ന്ന് വാ​ട്ട്‌​സ്ആ​പ്പ് വ​ഴി ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​ത് ത​ട​യാ​നാ​കും.

ഡി​ജി​റ്റ​ൽ അ​റ​സ്റ്റ് ത​ട്ടി​പ്പു​ക​ൾ​ക്കാ​യി പ്ര​ധാ​ന​മാ​യും വാ​ട്ട്‌​സ്ആ​പ്പ് ആ​ണ് ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ന്ന​ത് എ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഈ ​നീ​ക്കം. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് വ​രു​ന്ന കോ​ളു​ക​ൾ ഇ​ന്ത്യ​ൻ ന​മ്പ​റു​ക​ളാ​യി കാ​ണി​ക്കു​ന്ന സ്പൂ​ഫിം​ഗ് രീ​തി ത​ട​യാ​ൻ അ​ന്താ​രാ​ഷ്ട്ര ഗേ​റ്റ്‌​വേ​ക​ളി​ൽ പ്ര​ത്യേ​ക സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി. ഇ​തു​വ​ഴി കോ​ടി​ക്ക​ണ​ക്കി​ന് വ്യാ​ജ കോ​ളു​ക​ൾ ഇ​തി​നോ​ട​കം ത​ട​യാ​ൻ സാ​ധി​ച്ച​താ​യി സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

2023-ലെ ​ടെ​ലി​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ നി​യ​മം അ​നു​സ​രി​ച്ച് സിം ​കാ​ർ​ഡ് എ​ടു​ക്കു​ന്ന​തി​ന് ബ​യോ​മെ​ട്രി​ക് വെ​രി​ഫി​ക്കേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​തി​നു​ള്ള ച​ട്ട​ങ്ങ​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. ഒ​രാ​ൾ​ക്ക് ഒ​രു ദി​വ​സം ഒ​രു ടെ​ലി​കോം സേ​വ​ന​ദാ​താ​വി​ൽ നി​ന്ന് പ​ര​മാ​വ​ധി മൂ​ന്ന് സിം ​കാ​ർ​ഡു​ക​ൾ മാ​ത്ര​മേ എ​ടു​ക്കാ​ൻ സാ​ധി​ക്കൂ എ​ന്നും സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ച്ചു.

ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത്, ജ​സ്റ്റി​സ് ജോ​യ്മാ​ല്യ ബാ​ഗ്ചി എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ച്ച​ത്. ഡി​ജി​റ്റ​ൽ അ​റ​സ്റ്റ് ത​ട്ടി​പ്പു​ക​ൾ ത​ട​യാ​ൻ ബാ​ങ്കു​ക​ൾ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് സ​ഹാ​യം തേ​ടു​ന്നു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

സെ​പ്റ്റം​ബ​റി​ൽ മു​തി​ർ​ന്ന ദ​മ്പ​തി​ക​ളി​ൽ നി​ന്ന് 1.5 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് സു​പ്രീം​കോ​ട​തി സ്വ​മേ​ധ​യാ എ​ടു​ത്ത കേ​സി​ലാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ ഈ ​മ​റു​പ​ടി.

 

Tags : WhatsApp SIM binding Supreme Court Central government

Recent News

Up