മുംബൈ: അച്ഛന് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെ വിവാഹം മാറ്റിവെച്ചു. സ്മൃതിയുടെയും സംഗീത സംവിധായകന് പലാശ് മുഛലിന്റെയും വിവാഹം ഞായറാഴ്ച നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.
സംഗ്ലിയിലെ ഫാം ഹൗസിലാണ് രണ്ടു ദിവസമായി വിവാഹ ആഘോഷങ്ങൾ നടന്നത്. ഹൽദി, സംഗീത് ചടങ്ങുകൾ കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. ഞായറാഴ്ച രാവിലെ സ്മൃതിയുടെ അച്ഛന് ഹൃദയാഘാതമുണ്ടാവുകയായിരുന്നു.
തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ നിരീക്ഷണത്തിലാണെന്നും അച്ഛന് സുഖമായതിനുശേഷമെ വിവാഹം നടത്തൂവെന്നും സ്മൃതി മന്ദാന പറഞ്ഞു. കഴിഞ്ഞ ദിവസം സ്മൃതി മന്ദാനയെ പ്രപ്പോസ് ചെയ്യുന്ന വീഡിയോ പലാശ് മുഛൽ പുറത്തുവിട്ടിരുന്നു.
ഇന്ത്യന്‍ ടീം വനിതാ ഏകദിന ലോകകപ്പുയര്‍ത്തിയ മുംബൈ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍വെച്ചാണ് പലാഷ് സ്മൃതിയെ പ്രപ്പോസ് ചെയ്തത്.
Tags : Smriti Mandhan cricketer wedding postponed srinivas mandhana