x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ജി​ത് പ​വാ​റി​ന്‍റെ മ​ര​ണ​ത്തി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് മ​ക​ൻ ജ​യ്


Published: February 20, 2026 01:09 AM IST | Updated: February 20, 2026 01:09 AM IST

പൂ​​​​ന: മ​​​​ഹാ​​​​രാ​​​​ഷ്‌​​ട്ര ഉ​​​​പ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​യി​​​​രു​​​​ന്ന അ​​​​ജി​​​​ത് പ​​​​വാ​​​​റി​​​​ന്‍റെ മ​​​​ര​​​​ണ​​​​ത്തി​​​​ൽ സ​​​​മ​​​​ഗ്ര അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് മ​​​​ക​​​​ൻ ജ​​​​യ് പ​​​​വാ​​​​ർ. അ​​​​പ​​​​ക​​​​ട​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു​​​​ണ്ടാ​​​​യ ഗു​​​​രു​​​​ത​​​​ര പി​​​​ഴ​​​​വു​​​​ക​​​​ൾ സം​​​​ബ​​​​ന്ധി​​​​ച്ച് സ​​​​മ​​​​ഗ്ര​​​​മാ​​​​യ അ​​​​ന്വേ​​​​ഷ​​​​ണം വേ​​​​ണം. വി​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ ബ്ലാ​​​​ക്ക് ബോ​​​​ക്സ് എ​​​​ളു​​​​പ്പ​​​​ത്തി​​​​ൽ ന​​​​ശി​​​​പ്പി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ലെ​​​​ന്നും അ​​​​ജി​​​​ത്തി​​​​ന്‍റെ ഇ​​​​ള​​​​യ​​​​മ​​​​ക​​​​നാ​​​​യ ജ​​​​യ് പ​​​​റ​​​​ഞ്ഞു.

വി​​​​മാ​​​​നം പ്ര​​​​വ​​​​ർ​​​​ത്തി​​​​പ്പി​​​​ച്ചി​​​​രു​​​​ന്ന വി​​​​എ​​​​സ്ആ​​​​ർ എ​​​​ന്ന ക​​​​മ്പ​​​​നി​​​​യെ നി​​​​രോ​​​​ധി​​​​ക്ക​​​​ണ​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. ബ്ലാ​​​​ക്ക് ബോ​​​​ക്സ് എ​​​​ളു​​​​പ്പ​​​​ത്തി​​​​ൽ ന​​​​ശി​​​​പ്പി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ല. അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ന്‍റെ സു​​​​താ​​​​ര്യ​​​​വും പൂ​​​​ർ​​​​ണ​​​​വു​​​​മാ​​​​യ സ​​​​ത്യ​​​​മ​​​​റി​​​​യാ​​​​ൻ മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ലെ ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് അ​​​​വ​​​​കാ​​​​ശ​​​​മു​​​​ണ്ട്- ജ​​​​യ് പ​​​​വാ​​​​ർ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ത്തി​​​​ൽ കു​​റി​​ച്ചു.

നി​​​​ല​​​​വി​​​​ലെ മ​​​​ഹാ​​​​രാ​​​​ഷ്ട്ര ഉ​​​​പ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യും അ​​​​ജി​​​​തി​​​​ന്‍റെ ഭാ​​​​ര്യ​​​​യു​​​​മാ​​​​യ സു​​​​നേ​​​​ത്ര പ​​​​വാ​​​​റും എ​​​​ൻ​​​​സി​​​​പി നേ​​​​താ​​​​ക്ക​​​​ളും ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം മു​​​​ഖ്യ​​​​മ​​​​ന്ത്രി ദേ​​​​വേ​​​​ന്ദ്ര ഫ​​​​ഡ്‌​​​​നാ​​​​വി​​​​സി​​​​നെ ക​​​​ണ്ട് വി​​​​മാ​​​​നാ​​​​പ​​​​ക​​​​ട​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് സി​​​​ബി​​​​ഐ അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു.

എ​​​​ൻ​​​​സി​​​​പി എം​​​​എ​​​​ൽ​​​​എ​​​​യും അ​​​​ജി​​ത്തി​​​​ന്‍റെ അ​​ടു​​ത്ത ബ​​​​ന്ധു​​​​വു​​​​മാ​​​​യ രോ​​​​ഹി​​​​ത് പ​​​​വാ​​​​റും അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു. കേ​​​​ന്ദ്ര വ്യോ​​​​മ​​​​യാ​​​​ന മ​​​​ന്ത്രി കെ. ​​​​രാം​​​​മോ​​​​ഹ​​​​ൻ നാ​​​​യി​​​​ഡു രാ​​​​ജി​​​​വ​​​​യ്ക്ക​​​​ണ​​​​മെ​​​​ന്നും സം​​​​ഭ​​​​വ​​​​ത്തി​​​​ൽ വി​​​​വി​​​​ധ ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ട്ട സ്വ​​​​ത​​​​ന്ത്ര അ​​​​ന്വേ​​​​ഷ​​​​ണം വേ​​​​ണ​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

Tags : Ajit Pawar death Son investigation Jay pawar

Recent News

Up