x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുജിസിയുടെ പുതിയ ചട്ടത്തിനെതിരായ ഹർജി ഉടൻ പരിഗണിക്കുമെന്ന് സുപ്രീംകോടതി


Published: January 29, 2026 12:39 AM IST | Updated: January 29, 2026 12:39 AM IST

ന്യൂ​ഡ​ൽ​ഹി: ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ ജാ​തി​വി​വേ​ച​നം ത​ട​യാ​ൻ ല​ക്ഷ്യ​മി​ട്ട് യു​ജി​സി പു​റ​ത്തി​റ​ത്തി​റ​ക്കി​യ പു​തി​യ ച​ട്ട​ത്തി​നെ​തി​രേ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ഉ​ട​ൻ പ​രി​ഗ​ണി​ക്കു​മെ​ന്ന് സു​പ്രീം​കോ​ട​തി.

എ​ന്താ​ണ് സം​ഭ​വി​ക്കു​ന്ന​തെ​ന്ന് അ​റി​യാ​മെ​ന്നും ഹ​ർ​ജി പ​രി​ശോ​ധി​ച്ച് പോ​രാ​യ്മ​ക​ൾ ക​ണ്ടെ​ത്തു​മെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജാ​തി​വി​വേ​ച​നം ത​ട​യാ​ൻ കാ​ന്പ​സു​ക​ളി​ൽ തു​ല്യ​താ സ​മി​തി​ക​ൾ രൂ​പ​വ​ത്ക​രി​ക്ക​ണ​മെ​ന്നും ഇ​ത് ന​ട​പ്പാ​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് വി​ല​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള ശി​ക്ഷാ ന​ട​പ​ടി​ക​ൾ വ്യ​വ​സ്ഥ ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ടു​ന്ന ച​ട്ടം ഈ ​മാ​സം ര​ണ്ടാം​വാ​ര​മാ​ണ് യു​ജി​സി പു​റ​ത്തി​റ​ക്കി​യ​ത്. ഇ​തി​ൽ ജ​ന​റ​ൽ വി​ഭാ​ഗ​ത്തെ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല എ​ന്ന​താ​ണ് പ്ര​ധാ​ന ആ​ക്ഷേ​പം.

Tags : Supreme Court petition UGC's new rules

Recent News

Up