x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തമിഴ്നാട് കോൺഗ്രസ് നാശത്തിന്‍റെ പാതയിലെന്ന് ജ്യോതിമണി എംപി


Published: January 3, 2026 02:41 AM IST | Updated: January 3, 2026 02:41 AM IST

ചെ​​​​ന്നൈ: ചി​​​​ല നേ​​​​താ​​​​ക്ക​​​​ളു​​​​ടെ സ്വാ​​​​ർ​​​​ഥ​​​​ത മൂ​​​​ലം ത​​​​മി​​​​ഴ്നാ​​​​ട് കോ​​​​ൺ​​​​ഗ്ര​​​​സ് നാ​​​​ശ​​​​ത്തി​​​​ലേ​​​​ക്കു നീ​​​​ങ്ങു​​​​ക​​​​യാ​​​​ണെ​​​​ന്ന് കോ​​​​ൺ​​​​ഗ്ര​​​​സ് എം​​​​പി എ​​​​സ്. ജ്യോ​​​​തി​​​​മ​​​​ണി.

“രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​​യു​​​​ടെ നി​​​​സ്വാ​​​​ർ​​​​ഥ​​​​വും നി​​​​ർ​​​​ഭ​​​​യ​​​​വും അ​​​​ച്ച​​​​ട​​​​ക്ക​​​​മു​​​​ള്ള​​​​തു​​​​മാ​​​​യ രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ത്തി​​​​ന്‍റെ എ​​​​തി​​​​ർ​​​​ദി​​​​ശ​​​​യി​​​​ലാ​​​​ണു ത​​​​മി​​​​ഴ്നാ​​​​ട് കോ​​​​ൺ​​​​ഗ്ര​​​​സ് ക​​​​മ്മി​​​​റ്റി (ടി​​​​എ​​​​ൻ​​​​സി​​​​സി) സ​​​​ഞ്ച​​​​രി​​​​ക്കു​​​​ന്ന​​​​ത്. ചെ​​​​ന്നൈ: ചി​​​​ല നേ​​​​താ​​​​ക്ക​​​​ളു​​​​ടെ സ്വാ​​​​ർ​​​​ഥ​​​​ത മൂ​​​​ലം ത​​​​മി​​​​ഴ്നാ​​​​ട് കോ​​​​ൺ​​​​ഗ്ര​​​​സ് നാ​​​​ശ​​​​ത്തി​​​​ലേ​​​​ക്കു നീ​​​​ങ്ങു​​​​ക​​​​യാ​​​​ണെ​​​​ന്ന് കോ​​​​ൺ​​​​ഗ്ര​​​​സ് എം​​​​പി എ​​​​സ്. ജ്യോ​​​​തി​​​​മ​​​​ണി.

“രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​​യു​​​​ടെ നി​​​​സ്വാ​​​​ർ​​​​ഥ​​​​വും നി​​​​ർ​​​​ഭ​​​​യ​​​​വും അ​​​​ച്ച​​​​ട​​​​ക്ക​​​​മു​​​​ള്ള​​​​തു​​​​മാ​​​​യ രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ത്തി​​​​ന്‍റെ എ​​​​തി​​​​ർ​​​​ദി​​​​ശ​​​​യി​​​​ലാ​​​​ണു ത​​​​മി​​​​ഴ്നാ​​​​ട് കോ​​​​ൺ​​​​ഗ്ര​​​​സ് ക​​​​മ്മി​​​​റ്റി (ടി​​​​എ​​​​ൻ​​​​സി​​​​സി) സ​​​​ഞ്ച​​​​രി​​​​ക്കു​​​​ന്ന​​​​ത്. അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ക​​​​ഠി​​​​നാ​​​​ധ്വാ​​​​ന​​​​ത്തെ​​​​യും സ​​​​മാ​​​​ന​​​​ത​​​​ക​​​​ളി​​​​ല്ലാ​​​​ത്ത ത്യാ​​​​ഗ​​​​ത്തെ​​​​യും വ​​​​ഞ്ചി​​​​ക്കാ​​​​ൻ ന​​​​മു​​​​ക്ക് സാ​​​​ധി​​​​ക്കി​​​​ല്ല.

വ​​​​ർ​​​​ഗീ​​​​യ​​​​ത​​​​യു​​​​ടെ​​​​യും വി​​​​ഭ​​​​ജ​​​​ന​​​​ത്തി​​​​ന്‍റെ​​​​യും ശ​​​​ക്തി​​​​ക​​​​ളി​​​​ൽ​​​നി​​​​ന്ന് ത​​​​മി​​​​ഴ്നാ​​​​ടി​​​​ന് ആ​​​​പ​​​​ത്തു​​​​ണ്ടാ​​​​യേ​​​​ക്കാം. മോ​​​​ശം കാ​​​​ര്യ​​​​ങ്ങ​​​​ളു​​​​ടെ പേ​​​​രി​​​​ലാ​​​​ണ് കോ​​​​ൺ​​​​ഗ്ര​​​​സ് ഇ​​​​പ്പോ​​​​ൾ വാ​​​​ർ​​​​ത്ത​​​​ക​​​​ളി​​​​ൽ നി​​​​റ​​​​യു​​​​ന്ന​​​​ത്” -ജ്യോ​​​​തി​​​​മ​​​​ണി പ​​​​റ​​​​ഞ്ഞു.    

പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ങ്ങ​​​​ളോ​​​​ട് ടി​​​​എ​​​​ൻ​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് കെ. ​​​​സെ​​​​ൽ​​​​വ​​​​പെ​​​​രു​​​​ന്ത​​​​ങ്കൈ പ്ര​​​​തി​​​​ക​​​​രി​​​​ച്ചി​​​​ല്ലെ​​​​ങ്കി​​​​ലും ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ൾ തെ​​​​റ്റാ​​​​ണെ​​​​ന്ന് അ​​​​ദ്ദേ​​​​ഹ​​​​ത്തോ​​​​ട് അ​​​​ടു​​​​ത്ത വൃ​​​​ത്ത​​​​ങ്ങ​​​​ൾ പ​​​​റ​​​​യു​​​​ന്നു. ക​​​രൂ​​​ർ മ​​​ണ്ഡ​​​ല​​​ത്തെ​​​യാ​​​ണു ജ്യോ​​​തി​​​മ​​​ണി പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്. 

Tags : Jyothimani MP Tamil Nadu Congress destruction

Recent News

Up