x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജീ​വ​ന് ഭീ​ഷ​ണി​യു​ണ്ടെ​ന്ന് തേ​ജ് പ്ര​താ​പ്


Published: November 10, 2025 04:30 AM IST | Updated: November 10, 2025 04:30 AM IST


പാ​​​​റ്റ്ന: ജീ​​​​വ​​​​ന് ഭീ​​​​ഷ​​​​ണി​​​​യു​​​​ണ്ടെ​​​​ന്ന് ലാ​​​​ലു​​​​പ്ര​​​​സാ​​​​ദ് യാ​​​​ദ​​​​വി​​​​ന്‍റെ മൂ​​​​ത്ത​​​​മ​​​​ക​​​​നും ജ​​​​ന​​​​ശ​​​​ക്തി ജ​​​​ന​​​​താ​​​​ദ​​​​ൾ നേ​​​​താ​​​​വു​​​​മാ​​​​യ തേ​​​​ജ് പ്ര​​​​താ​​​​പ്. ശ​​​​ത്രു​​​​ക്ക​​​​ൾ ത​​​​ന്നെ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യേ​​​​ക്കു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. പാ​​റ്റ്ന​​​​യി​​​​ൽ മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രോ​​​​ട് സം​​​​സാ​​​​രി​​​​ക്കു​​ക​​യാ​​യി​​രു​​ന്നു തേ​​ജ് പ്ര​​താ​​പ്. ബി​​​​ഹാ​​​​ർ നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ‌​​​​ടു​​​​പ്പി​​​​ൽ മ​​​​ഹു​​​​വ​​​​യി​​​​ലെ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​ണ് തേ​​​​ജ് പ്ര​​​​താ​​​​പ്.
“സു​​​​ര​​​​ക്ഷ വ​​​​ർ​​ധി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ട്... ഭീ​​​​ഷ​​​​ണി​​​​യു​​​​ണ്ട്. ശ​​​​ത്രു​​​​ക്ക​​​​ൾ ത​​​​ന്നെ കൊ​​​​ല്ലാ​​​​ൻ പോ​​​​ലും സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ട്. എ​​​​ല്ലാ​​​​വ​​​​രും ശ​​​​ത്രു​​​​ക്ക​​​​ളെ​​​​പ്പോ​​​​ലെ​​​​യാ​​​​ണ്’’ - തേ​​​​ജ് പ്ര​​​​താ​​​​പ് പ​​​​റ​​​​ഞ്ഞു. എ​​​​ന്നാ​​​​ൽ ആ​​​​രു​​​​ടെ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്നാ​​​​ണു ഭീ​​​​ഷ​​​​ണി​​​​യെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ല്ല. ഒ​​​​രു സ്ത്രീ​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​ത്തി​​​​ലാ​​​​ണെ​​​​ന്ന് വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് തേ​​​​ജ് പ്ര​​​​താ​​​​പി​​​​നെ ലാ​​​​ലു ആ​​​​ർ​​​​ജെ​​​​ഡി​​​​യി​​​​ൽ​​​​നി​​​​ന്നു പു​​​​റ​​​​ത്താ​​​​ക്കി​​​​യ​​​​ത്. ഇ​​​​തി​​​​നു ശേ​​​​ഷം തേ​​​​ജ് സ്വ​​​​ന്തം പാ​​​​ർ​​​​ട്ടി രൂ​​​​പ​​വ​​ത്ക​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

Tags : Tej Pratap

Recent News

Up