x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആർജെഡി വർക്കിംഗ് പ്രസിഡന്‍റ് പദവിയിൽ തേജസ്വി


Published: January 26, 2026 02:11 AM IST | Updated: January 26, 2026 02:11 AM IST

പാ​​​റ്റ്ന: രാ​​​ഷ്‌​​​ട്രീ​​​യ ജ​​​ന​​​താ​​​ദ​​​ള്‍ (ആ​​​ര്‍ജെ​​​ഡി) സ്ഥാ​​​പ​​​ക​​​ൻ ലാ​​​ലു പ്ര​​​സാ​​​ദ് യാ​​​ദ​​​വി​​​ന്‍റെ ഇ​​​ള​​​യ മ​​​ക​​​ൻ തേ​​​ജ​​​സ്വി യാ​​​ദ​​​വി​​​നെ പാ​​​ർ​​​ട്ടി വ​​​ർ​​​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി നി​​​യ​​​മി​​​ച്ചു.

പാ​​​റ്റ്ന​​​യി​​​ൽ ചേ​​​ർ​​​ന്ന ആ​​​ർ​​​ജെ​​​ഡി ദേ​​​ശീ​​​യ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് യോ​​​ഗ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു തീ​​​രു​​​മാ​​​നം. ലാ​​​ലു പ്ര​​​സാ​​​ദ് യാ​​​ദ​​​വും തേ​​​ജ​​​സ്വി യാ​​​ദ​​​വും യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു. വ​​​ർ​​​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റ് സ്ഥാ​​​നം നോ​​​ട്ട​​​മി​​​ട്ടി​​​രു​​​ന്ന ലാ​​​ലു​​​വി​​​ന്‍റെ മൂ​​​ത്ത​​​മ​​​ക​​​ളും പാ​​​ട​​​ലി​​​പു​​​ത്ര എം​​​പി​​​യു​​​മാ​​​യ മി​​​സ ഭാ​​​ര​​​തി​​​യു​​​ടെ സാ​​​ന്നി​​​ധ്യ​​​വും യോ​​​ഗ​​​ത്തി​​​നു​​​ണ്ടാ​​​യി​​​രു​​​ന്നു.

ബി​​​ഹാ​​​ർ മു​​​ൻ ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യ തേ​​​ജ​​​സ്വി ഇ​​​പ്പോ​​​ൾ സം​​​സ്ഥാ​​​ന പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വാ​​​ണ്. ബൂ​​​ത്ത് ത​​​ലം മു​​​ത​​​ൽ പാ​​​ർ​​​ട്ടി​​​യെ സ​​​ജീ​​​വ​​​മാ​​​ക്കു​​​ക​​​യാ​​​ണ് ല​​​ക്ഷ്യ​​​മെ​​​ന്ന് തേ​​​ജ​​​സ്വി പ​​​റ​​​ഞ്ഞു. ദേ​​​ശീ​​​യ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് തീ​​​രു​​​മാ​​​ന​​​ത്തി​​​നെ​​​തി​​​രേ ലാ​​​ലു​​​വി​​​ന്‍റെ മ​​​റ്റൊ​​​രു മ​​​ക​​​ൾ രോ​​​ഹി​​​ണി ആ​​​ചാ​​​ര്യ പ​​​ര​​​സ്യ​​​മാ​​​യി പ്ര​​​തി​​​ക​​​രി​​​ച്ചു.

Tags : Tejashwi appointed RJD working president

Recent News

Up