x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിമാനം ആടിയുലഞ്ഞു, പിന്നാലെ പൊട്ടിത്തെറിച്ചു


Published: January 29, 2026 01:47 AM IST | Updated: January 29, 2026 01:47 AM IST

പൂ​​​​നെ: വാ​​​​യു​​​വി​​​ൽ ഏ​​​​താ​​​​നും നി​​​​മി​​​​ഷം ചാ​​​ഞ്ഞും​​​ച​​​രി​​​ഞ്ഞും നി​​​ന്ന​​​ശേ​​​ഷം താ​​​ഴേ​​​ക്കു​​​പ​​​തി​​​ച്ച് പൊ​​​​ട്ടി​​​​ത്തെ​​​​റി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു- ബാ​​​രാ​​​മ​​​തി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​നു സ​​​മീ​​​പം ക​​​ഴി​​​യു​​​ന്ന ഒ​​​രു സ്ത്രീ ​​​അ​​​പ​​​ക​​​ട​​​ത്തെ​​​ക്കു​​​റി​​​ച്ച് വി​​​വ​​​രി​​​ക്കു​​​ന്ന​​​ത് ഇ​​​ങ്ങ​​​നെ.

വി​​​മാ​​​നം താ​​​ഴെ​​​ വീ​​​ണ​​​യു​​​ട​​​ൻ തീ​​​​നാ​​​​ള​​​​ങ്ങ​​​​ൾ​​​കൊ​​​ണ്ടു​​​മൂ​​​ടി​​​യെ​​​ന്ന് മ​​​​റ്റൊ​​​​രു ദൃ​​​​ക്സാ​​​​ക്ഷി​​​​യും ഓ​​​​ർ​​​​ത്തെ​​​​ടു​​​​ത്തു. നാ​​​​ലോ അ​​​​ഞ്ചോ ത​​​​വ​​​​ണ സ്ഫോ​​​​ട​​​​ന​​​​വും ഉ​​​​ണ്ടാ​​​​യെ​​​ന്നും ഇ​​​രു​​​വ​​​രും പ​​​റ​​​ഞ്ഞു.

വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തെ വ​​​​ട്ട​​​​മി​​​​ട്ടു​​​​ പ​​​​റ​​​​ന്ന വി​​​​മാ​​​​നം ശ്ര​​​​ദ്ധി​​​​ച്ചി​​​​രു​​​​ന്ന​​​​താ​​​​യി സ​​​​മീ​​​​പ​​​​വാ​​​​സി​​​​യാ​​​​യ മ​​​റ്റൊ​​​രു സ്ത്രീ ​​​​പ​​​​റ​​​​ഞ്ഞു. തീ​​​​പി​​​​ടി​​​​ച്ച​​​​യു​​​​ട​​​​ൻ വി​​​​മാ​​​​ന​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ സ​​​​മീ​​​​പ​​​​ വീ​​​​ടു​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​വ​​​​രെ തെ​​​​റി​​​​ച്ചു. നി​​​​യ​​​​ന്ത്ര​​​​ണം ന​​​​ഷ്ട​​​​മാ​​​​യ രീ​​​​തി​​​​യി​​​​ലാ​​​​ണു വി​​​​മാ​​​​നം താ​​​ഴെ​​​വീ​​​ണ​​​ത്. റ​​​​ൺ​​​​വേ​​​​യി​​​​ൽനി​​​​ന്ന് ഏ​​​​താ​​​​ണ്ട് നൂ​​​​റ​​​​ടി​​​​യോ​​​​ളം മു​​​​ക​​​​ളി​​​​ൽ നി​​​ന്നും വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും അ​​​വ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.

ത​​​​ക​​​​ർ​​​​ന്നൂ​​​​ വീ​​​​ണ് നി​​​​മി​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്ക​​​​കം ഉ​​​​പ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി ഉ​​​​ൾ​​​​പ്പെ​​​​ടെയുള്ള യാ​​​​ത്ര​​​​ക്കാ​​​​രെ​​​​ക്കു​​​​റി​​​​ച്ച് വി​​​​വ​​​​രം ല​​​​ഭി​​​​ച്ചു. ആ​​​​ളു​​​​ക​​​​ളെ ഉ​​​​ട​​​​ൻ ആം​​​​ബു​​​​ല​​​​ൻ​​​​സി​​​​ൽ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലേ​​​​ക്കു കൊ​​​​ണ്ടു​​​​പോ​​​​യെ​​​ങ്കി​​​ലും നി​​​രാ​​​ശ​​​യാ​​​യി​​​രു​​​ന്നു ഫ​​​ല​​​മെ​​​ന്ന് പോ​​​​ലീ​​​​സ് സൂ​​​​പ്ര​​​​ണ്ട് സ​​​​ന്ദീ​​​​പ് സിം​​​​ഗ് ഗി​​​​ൽ പ​​​​റ​​​​ഞ്ഞു.

ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍

രാ​​​​വി​​​​ലെ 8.43 ന് ​​​​വി​​​​മാ​​​​ന​​​​ത്തി​​​​ന് ഇ​​​​റ​​​​ങ്ങാ​​​​ന്‍ അ​​​​നു​​​​മ​​​​തി ല​​​​ഭി​​​​ച്ചു. എ​​​​ന്നാ​​​​ല്‍ ഇ​​​​ക്കാ​​​​ര്യം സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച് പൈ​​​​ല​​​​റ്റി​​​​ന്‍റെ സ​​​​ന്ദേ​​​​ശം എ​​​​യ​​​​ര്‍ ട്രാ​​​​ഫി​​​​ക് ക​​​​ണ്‍ട്രോ​​​​ളി​​​​ല്‍ എ​​​​ത്തി​​​​യി​​​​ട്ടി​​​​ല്ല. 8.44 നാ​​​​ണ് തീ ​​​​ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. വി​​​​മാ​​​​നം ഇ​​​​ടി​​​​ച്ചി​​​​റ​​​​ങ്ങി​​​​യ സ​​​​മ​​​​യം 8.45 ഉം.

​​​​വി​​​​മാ​​​​ന​​​​ത്തി​​​​നു പെ​​​​ട്ടെ​​​​ന്ന് സാ​​​​ങ്കേ​​​​തി​​​​ക ത​​​​ക​​​​രാ​​​​ര്‍ ഉ​​​​ണ്ടാ​​​​യോ എ​​​​ന്ന സം​​​​ശ​​​​യ​​​​മാ​​​​ണ് ഇ​​​​തു​​​​മൂ​​​​ലം ഉ​​​​യ​​​​രു​​​​ന്ന​​​​ത്. ഇ​​​​റ​​​​ങ്ങാ​​​​ന്‍ അ​​​​നു​​​​മ​​​​തി ല​​​​ഭി​​​​ച്ച​​​​ശേ​​​​ഷം നി​​​​യ​​​​ന്ത്ര​​​​ണം ന​​​​ഷ്ട​​​​മാ​​​​യതാ​​​​കാം. അ​​​​ല്ലെ​​​​ങ്കി​​​​ല്‍ കോ​​​​ക്പി​​​​റ്റി​​​​ല്‍ അ​​​​വ​​​​സാ​​​​ന നി​​​​മി​​​​ഷം അ​​​​സാ​​​​ധാ​​​​ര​​​​ണ​​​​മാ​​​​യ പി​​​​ഴ​​​​വു​​​​ക​​​​ള്‍ ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കാം.

അ​​​​വ്യ​​​​ക്ത​​​​മാ​​​​യി റ​​​​ണ്‍വേ​​​​യി​​​​ല്‍ ഇ​​​​റ​​​​ങ്ങാ​​​​നു​​​​ള്ള ശ്ര​​​​മം

വി​​​​മാ​​​​നം ഇ​​​​റ​​​​ങ്ങാ​​​​ന്‍ അ​​​​നു​​​​മ​​​​തി ല​​​​ഭി​​​​ക്കു​​​​മ്പോ​​​​ള്‍ റ​​​​ണ്‍വേ വ്യ​​​​ക്ത​​​​മാ​​​​യി കാ​​​​ണാ​​​​ന്‍ ക​​​​ഴി​​​​ഞ്ഞി​​​​രു​​​​ന്നി​​​​ല്ല. റ​​​​ണ്‍വേ വ്യ​​​​ക്ത​​​​മ​​​​ല്ലാ​​​​ത്ത​​​​തി​​​​നാ​​​​ല്‍ വി​​​​മാ​​​​നം അ​​​​ല്‍പ​​​​സ​​​​മ​​​​യം വ​​​​ട്ട​​​​മി​​​​ട്ടു പ​​​​റ​​​​ന്നി​​​​രു​​​​ന്നു. ബാ​​​​രാ​​​​മ​​​​തി വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ലെ ഗ​​​​താ​​​​ഗ​​​​ത​​​​നി​​​​യ​​​​ന്ത്ര​​​​ണം മ​​​​റ്റു പൈ​​​​ല​​​​റ്റു​​​​മാ​​​​രും സ​​​​മീ​​​​പ​​​​ത്തെ പൈ​​​​ല​​​​റ്റ് പ​​​​രി​​​​ശീ​​​​ല​​​​ന കേ​​​​ന്ദ്ര​​​​വു​​​​മാ​​​​ണ് നി​​​​ര്‍വ​​​​ഹി​​​​ക്കു​​​​ന്ന​​​​ത്.

കാ​​​​ലാ​​​​വ​​​​സ്ഥ​​​​യും റ​​​​ണ്‍വേ​​​​യി​​​​ലെ സാ​​​​ഹ​​​​ച​​​​ര്യ​​​​വും ഇ​​​​റ​​​​ങ്ങു​​​​ന്ന​​​​തി​​​​ന് പൂ​​​​ര്‍ണ​​​​മാ​​​​യും അ​​​​നു​​​​യോ​​​​ജ്യ​​​​മാ​​​​യി​​​​രു​​​​ന്നോ എ​​​​ന്ന സം​​​​ശ​​​​യ​​​​വുമുണ്ട്.

സ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ള്‍ നി​​​​ല​​​​ച്ച​​​​ത് എ​​​​ന്തു​​​​കൊ​​​​ണ്ട്?

ഇ​​​​റ​​​​ങ്ങാ​​​​ന്‍ അ​​​​നു​​​​മ​​​​തി ല​​​​ഭി​​​​ക്കും​​​​വ​​​​രെ വി​​​​മാ​​​​ന​​​​ത്തി​​​​ല്‍ നി​​​​ന്ന് വ്യ​​​​ക്ത​​​​മാ​​​​യ സ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ള്‍ ല​​​​ഭി​​​​ച്ചി​​​​രു​​​​ന്നു. കാ​​​​റ്റി​​​​ന്‍റെ​​​​യും കാ​​​​ഴ്ച​​​​യു​​​​ടെ​​​​യും വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ നി​​​​ര​​​​ന്ത​​​​രം പൈ​​​​ല​​​​റ്റ് ചോ​​​​ദി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു. ഇ​​​​റ​​​​ങ്ങാ​​​​നു​​​​ള്ള അ​​​​ന്തി​​​​മ അ​​​​നു​​​​മ​​​​തി​​​​ക്കു​​​​ശേ​​​​ഷം ഇ​​​​വ നി​​​​ല​​​​യ്ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

സാ​​​​ങ്കേ​​​​തി​​​​ക ത​​​​ക​​​​രാ​​​​റോ ഇ​​​​ന്ധ​​​​ന ചോ​​​​ര്‍ച്ച​​​​യോ‍?

റ​​​​ണ്‍വേ​​​​യോ​​​​ടു ചേ​​​​ര്‍ന്നാ​​​​ണ് വി​​​​മാ​​​​നം ക​​​​ത്തി​​​​യ​​​​ത്. വി​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ സാ​​​​ങ്കേ​​​​തി​​​​ക​​​​മാ​​​​യ രേ​​​​ഖ​​​​ക​​​​ളും മു​​​​ൻ​​​​കാ​​​​ല ലാ​​​​ൻ​​​​ഡിം​​​​ഗും കൃ​​​​ത്യ​​​​മാ​​​​യി​​​​രു​​​​ന്നു. ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ എ​​​​ൻജിൻ ത​​​​ക​​​​രാ​​​​ര്‍, പ​​​​ക്ഷി വി​​​​മാ​​​​ന​​​​ത്തി​​​​ല്‍ ഇ​​​​ടി​​​​ക്ക​​​​ല്‍, ഇ​​​​ന്ധ​​​​നം ചോ​​​​രു​​​​ന്ന അ​​​​വ​​​​സ്ഥ, വൈ​​​​ദ്യു​​​​തി​​​​ചോ​​​​ര്‍ച്ച എ​​​​ന്നി​​​​വ​​​​യും സം​​​​ശ​​​​യി​​​​ക്കാം.

Tags : Plane crash Ajith pawar death

Recent News

Up