x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭീകരാക്രമണപദ്ധതി ആസൂത്രണം ചെയ്തത് അഞ്ചു ഘട്ടങ്ങളായി


Published: November 14, 2025 03:07 AM IST | Updated: November 14, 2025 03:07 AM IST

ന്യൂ​ഡ​ൽ​ഹി: അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​ന്‍റെ പ്രാ​​​ഥ​​​മി​​​ക ക​​​ണ്ടെ​​​ത്ത​​​ലു​​​ക​​​ൾ പ്ര​​​കാ​​​രം അ​​​ഞ്ചു ഘ​​​ട്ട​​​ങ്ങ​​​ളാ​​​യാ​​​ണു ഭീ​​​ക​​​ര​​​ർ പ​​​ദ്ധ​​​തി​​​ക​​​ൾ ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്ത​​​ത്.

ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ ജ​​​യ്ഷ് ഇ ​​​മു​​​ഹ​​​മ്മ​​​ദ്, അ​​​ൻ​​​സാ​​​ർ ഗ​​​സ്വ​​​ത്ത് ഉ​​​ൽ ഹി​​​ന്ദ് എ​​​ന്നീ തീ​​​വ്ര​​​വാ​​​ദ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​മാ​​​യി ചേ​​​ർ​​​ന്ന് ഭീ​​​ക​​​ര​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള ശൃം​​​ഖ​​​ല രൂ​​​പ​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു ല​​​ക്ഷ്യം. ര​​​ണ്ടാ​​​മ​​​താ​​​യി നൂ​​​ത​​​ന സ്ഫോ​​​ട​​​ക​​​വ​​​സ്തു​​​ക്ക​​​ൾ (ഐ​​​ഇ​​​ഡി) നി​​​ർ​​​മാ​​​ണ​​​ത്തി​​​നാ​​​യി അ​​​സം​​​സ്കൃ​​​ത വ​​​സ്തു​​​ക്ക​​​ൾ ശേ​​​ഖ​​​രി​​​ക്കു​​​ക​​​യെ​​​ന്ന​​​താ​​​യി​​​രു​​​ന്നു. മൂ​​​ന്നാം​​​ഘ​​​ട്ട​​​ത്തി​​​ൽ ഐ​​​ഇ​​​ഡി​​​ക​​​ൾ നി​​​ർ​​​മി​​​ക്കു​​​ന്ന​​​തും ല​​​ക്ഷ്യ​​​സ്ഥാ​​​ന​​​ങ്ങ​​​ൾ നി​​​രീ​​​ക്ഷി​​​ക്കു​​​ന്ന​​​തും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി.

നാ​​​ലാ​​​മ​​​താ​​​യി മോ​​​ഡ്യൂ​​​ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട അം​​​ഗ​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ നി​​​ർ​​​മി​​​ച്ച ഐ​​​ഇ​​​ഡി​​​ക​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ക​​​യെ​​​ന്ന​​​താ​​​യി​​​രു​​​ന്നു. അ​​​വ​​​സാ​​​ന​​​ഘ​​​ട്ട​​​ത്തി​​​ൽ ല​​​ക്ഷ്യ​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ ഒ​​​രേ​​​സ​​​മ​​​യം സ്ഫോ​​​ട​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്താ​​​നു​​​മാ​​​യി​​​രു​​​ന്നു ആ​​​സൂ​​​ത്ര​​​ണം ന​​​ട​​​ത്തി​​​യ​​​ത്.

ഓ​​​ഗ​​​സ്റ്റി​​​ൽ പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കാ​​​നാ​​​യി​​​രു​​​ന്നു ആ​​​ദ്യം ല​​​ക്ഷ്യ​​​മി​​​ട്ട​​​ത്. എ​​​ന്നാ​​​ൽ സാ​​​ങ്കേ​​​തി​​​ക ത​​​ട​​​സ​​​ങ്ങ​​​ൾ നി​​​മി​​​ത്തം മാ​​​റ്റി​​​വ​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം ന​​​ൽ​​​കു​​​ന്ന സൂ​​​ച​​​ന. വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കൂ​​​ടു​​​ത​​​ൽ അ​​​റ​​​സ്റ്റു​​​ണ്ടാ​​​യേ​​​ക്കും.

ഡ​ൽ​ഹി സ്ഫോ​​​ട​​​ന​​​ത്തി​ൽ ഫ​രീ​ദാ​ബാ​ദി​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ ഡോ​​​ക്‌​​​ട​​​ർ​​​മാ​​​രു​​​ടെ പ​​​ങ്കി​​​നെ​​​ക്കു​​​റി​​​ച്ചും അ​​​ന്വേ​​​ഷി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണ്. ഇ​​​തോ​​​ടൊ​​​പ്പം ഇ​​​വ​​​രു​​​ടെ സാ​​​ന്പ​​​ത്തി​​​ക ശൃം​​​ഖ​​​ല​​​യെ​​​യും പ്ര​​​വ​​​ർ​​​ത്ത​​​ന​​​രീ​​​തി​​​ക​​​ളെ​​​യും കു​​​റി​​​ച്ചു​​​ള്ള വ്യ​​​ക്ത​​​മാ​​​യ സൂ​​​ച​​​ന ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​ൽ​​​നി​​​ന്നു ല​​​ഭി​​​ച്ച​​​താ​​​യും സൂ​​​ച​​​ന​​​യു​​​ണ്ട്.

Tags : The terrorist attack Delhi terrorist attack Delhi blast Red Fort blast Chenkota blast

Recent News

Up