x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭീ​ഷ​ണി പോ​സ്റ്റ​റു​ക​ൾ: കാ​ഷ്മീ​രി​ പ​ണ്ഡി​റ്റു​ക​ൾ ആ​ശ​ങ്ക​യി​ൽ; സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം


Published: February 22, 2026 07:29 PM IST | Updated: February 22, 2026 07:31 PM IST

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ഭീ​ക​രാ​ക്ര​മ​ണ ഭീ​ഷ​ണി മു​ഴ​ക്കി​ക്കൊ​ണ്ടു​ള്ള പോ​സ്റ്റ​റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തോ​ടെ കാ​ഷ്മീ​രി പ​ണ്ഡി​റ്റു​ക​ൾ ക​ന​ത്ത ഭീ​തി​യി​ൽ. പാ​ക്കി​സ്ഥാ​ൻ പി​ന്തു​ണ​യു​ള്ള ഭീ​ക​ര സം​ഘ​ട​ന​ക​ളു​ടെ പേ​രി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട ഈ ​പോ​സ്റ്റ​റു​ക​ളി​ൽ പ​ണ്ഡി​റ്റു​ക​ൾ​ക്കും അ​മു​സ്‌​ലിം​ക​ൾ​ക്കും നേ​രെ ആ​ക്ര​മ​ണം ന​ട​ത്തു​മെ​ന്ന് മു​ന്ന​റി​യി​പ്പു​ണ്ട്.

താ​ഴ്വ​ര​യി​ൽ താ​മ​സി​ക്കു​ന്ന കാ​ഷ് മീ​രി പ​ണ്ഡി​റ്റു​ക​ളെ​യും ഇ​ത​ര സം​സ്ഥാ​ന​ക്കാ​രെ​യും ല​ക്ഷ്യ​മി​ട്ട് ആ​ക്ര​മ​ണം ന​ട​ത്തു​മെ​ന്നാ​ണ് പോ​സ്റ്റ​റു​ക​ളി​ലെ പ്ര​ധാ​ന ഉ​ള്ള​ട​ക്കം. ഇ​ത് ക​മ്മ്യൂ​ണി​റ്റി ട്രാ​ൻ​സി​റ്റ് ക്യാ​മ്പു​ക​ളി​ലും പ​രി​സ​ര​ങ്ങ​ളി​ലും താ​മ​സി​ക്കു​ന്ന​വ​ർ​ക്കി​ട​യി​ൽ വ​ലി​യ പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്.

നി​ല​വി​ലെ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ത​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും അ​ല്ലെ​ങ്കി​ൽ സു​ര​ക്ഷി​ത​മാ​യ ഇ​ട​ങ്ങ​ളി​ലേ​ക്ക് താ​ത്കാ​ലി​ക​മാ​യി മാ​റ്റ​ണ​മെ​ന്നും കാ​ഷ്മീ​രി പ​ണ്ഡി​റ്റ് സം​ഘ​ട​ന​ക​ൾ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

പോ​സ്റ്റ​റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ജ​മ്മു കാ​ഷ്മീ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. പ​രി​ഭ്രാ​ന്ത​രാ​കേ​ണ്ട​തി​ല്ലെ​ന്നും സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags : Kashmir

Recent News

Up