x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​മു​ക​ൻ ഭീ​ഷ​ണി​പ്പെ​ടു​ത്തി; ഹോ​സ്റ്റ​ലി​ലെ ശു​ചി​മു​റി​യി​ൽ ഒ​ളി​കാ​മ​റ വ​ച്ച യു​വ​തി പി​ടി​യി​ൽ


Published: November 7, 2025 01:41 AM IST | Updated: November 7, 2025 01:44 AM IST

ചെ​ന്നൈ: വ​നി​താ ഹോ​സ്റ്റ​ലി​ലെ ശു​ചി​മു​റി​യി​ൽ ഒ​ളി​കാ​മ​റ വ​ച്ച യു​വ​തി പി​ടി​യി​ൽ. ഒ​ഡീ​ഷ സ്വ​ദേ​ശി​യാ​യ നീ​ലു​കു​മാ​രി ഗു​പ്ത​യാ​ണ് (21) പി​ടി​യി​ലാ​യ​ത്. ത​മി​ഴ്നാ​ട് കൃ​ഷ്ണ​ഗി​രി​യി​ൽ ടാ​റ്റാ ഇ​ല​ക്ട്രോ​ണി​ക്സി​ന്‍റെ വ​നി​താ ഹോ​സ്റ്റ​ലി​ലാ​ണ് കാ​മു​ക​ന്‍റെ നി​ർ​ബ​ന്ധ​പ്ര​കാ​രം യു​വ​തി ഒ​ളി​കാ​മ​റ വ​ച്ച​ത്.

സം​ഭ​വ​ത്തി​ൽ ഒ​ഡീ​ഷ സ്വ​ദേ​ശി​യാ​യ യു​വ​തി​യു​ടെ കാ​മു​ക​നും അ​റ​സ്റ്റി​ലാ​യി. ബെം​ഗ​ളു​രു​വി​ൽ മ​ണ്ണു​മാ​ന്തി യ​ന്ത്ര​ത്തി​ന്‍റെ ഓ​പ്പ​റേ​റ്റ​റാ​യി ജോ​ലി ചെ​യ്യു​ന്ന സ​ന്തോ​ഷ് (25) ആ​ണ് സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വി​ടു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി യു​വ​തി​ക്കൊ​ണ്ട് ഒ​ളി​കാ​മ​റ സ്ഥാ​പി​ച്ച​ത്. ദൃ​ശ്യ​ങ്ങ​ൾ കാ​മു​ക​ന് കൈ​മാ​റി​യി​ട്ടി​ല്ലെ​ന്നാ​ണ് യു​വ​തി​യു​ടെ മൊ​ഴി.

ഹോ​സ്റ്റ​ലി​ലെ എ​ല്ലാ മു​റി​ക​ളി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. ടാ​റ്റാ ഇ​ല​ക്ട്രോ​ണി​ക്സ് 6500 വ​നി​താ ജീ​വ​ന​ക്കാ​ർ​ക്കാ​യി നാ​ഗ​മം​ഗ​ല​ത്ത് ന​ട​ത്തു​ന്ന ഹോ​സ്റ്റ​ലി​ലാ​ണ് സം​ഭ​വം. 11 ബ്ലോ​ക്കു​ക​ളു​ള്ള ഹോ​സ്റ്റ​ലി​ലെ ഒ​രു മു​റി​യി​ൽ നാ​ല് പേ​രാ​ണ് താ​മ​സി​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച ശു​ചി​മു​റി​യി​ൽ ഒ​ളി​കാ​മ​റ ക​ണ്ടെ​ത്തി​യ മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

Tags : Threatened lover girl caught hidden camera hostel washroom

Recent News

Up